നവംബറിലെ ഇന്ത്യഓസ്‌ട്രേലിയ ട്വന്റി 20 മത്സരത്തിനുമായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങുന്നു

ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്കു വേദിയാകാന്‍ സാധിച്ചില്ലെങ്കിലും 4 ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കും നവംബറിലെ ഇന്ത്യഓസ്‌ട്രേലിയ ട്വന്റി 20 മത്സരത്തിനുമായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി.
ഗ്രൗണ്ടില്‍ പുല്ല് നട്ടുപിടിപ്പിക്കല്‍, കോര്‍പറേറ്റ് ബോക്‌സ് നിര്‍മാണം, ഡ്രസിങ് റൂം നവീകരണം തുടങ്ങിയ പണികള്‍ നടക്കുന്നു.ഗ്രൗണ്ട് സന്ദര്‍ശിച്ച ഐസിസി പ്രതിനിധികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിനു പുറത്തും തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമുള്ള നെറ്റ്‌സുകള്‍ നവീകരിക്കുന്നുമുണ്ട്.
മംഗലപുരത്തെ പവിലിയന്‍ നവീകരിക്കാനും നിര്‍ദേശമുണ്ട്. 5 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്.
"
https://www.facebook.com/Malayalivartha