ലോകചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം....ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന

ലോകചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം....ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന . ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.
78 ആം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസിയാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ബ്യൂണസ് ഐറിസിലെ റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. 2026ല്‍ അമേരിക്കയിലും മെക്സിക്കോയിലും ക്യാനഡയിലുമായാണ് അടുത്ത ലോകകപ്പ്.
ആകെ ടീമുകള്‍ 48 എണ്ണമായി വര്‍ധിക്കുന്നതിനാല്‍ ഇത്തവണ ലാറ്റിനമേരിക്കയില്‍നിന്ന് ആറ് സംഘങ്ങള്‍ക്ക് നേരിട്ട് യോഗ്യതയുണ്ട്. നേരത്തേ ഇത് നാലായിരുന്നു. അര്‍ജന്റീനയെക്കൂടാതെ ബ്രസീലും ഉറുഗ്വേയും ഉള്‍പ്പെടെ 10 ടീമുകളാണ് മത്സരിക്കുന്നത്.
ആദ്യ ആറുസ്ഥാനക്കാര്‍ മുന്നേറും. എല്ലാ ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് ലാറ്റിനമേരിക്കയിലെ യോഗ്യതാ മത്സരരീതി. 2025 സെപ്തംബറിലാണ് അവസാന റൗണ്ട് മത്സരങ്ങളുള്ളത് .
https://www.facebook.com/Malayalivartha