വനിത വിഭാഗത്തില്‍ കലാശപ്പോരില്‍ ഇനി അമേരിക്ക- ബെലറൂസ് പോര്...

വനിത വിഭാഗത്തില്‍ കലാശപ്പോരില്‍ ഇനി അമേരിക്ക- ബെലറൂസ് പോര്. ഫോസില്‍ ഇന്ധനത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയവര്‍ കളി തടസ്സപ്പെടുത്തിയ ആദ്യ സെമിയില്‍ അമേരിക്കന്‍ കൗമാരതാരം കൊകോ ഗോഫ് കരോലിന മുച്ചോവയെ വീഴ്ത്തിയപ്പോള്‍ (സ്‌കോര്‍ 6-4 7-5) അമേരിക്കയുടെതന്നെ മറ്റൊരു പ്രതീക്ഷയായ മാഡിസണ്‍ കീസിനെ 0-6 7-6 (71) 76 (105) ന് കടന്നാണ് ലോക ഒന്നാം നമ്പര്‍ താരം സബലെങ്ക ഫൈനലിലെത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ തമ്മിലെ ആവേശപ്പോരാട്ടം.
നാലു പേര്‍ ചേര്‍ന്നായിരുന്നു ഒന്നാം സെമിക്കിടെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയത്. പണിപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു കളി പുനരാരംഭിച്ചത്.
യു.എസ് ഓപണില്‍ കൗമാര താരത്തിനിത് കന്നി ഫൈനലാണ്. 2022 ഫ്രഞ്ച് ഓപണ്‍ ഫൈനല്‍ കളിച്ച 19കാരി അന്ന് ഇഗ സ്വിയാറ്റകിനോട് തോല്‍വി സമ്മതിച്ചിരുന്നു.
സെറീന വില്യംസിനു ശേഷം യു.എസ് ഓപണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗോഫിന് സ്വന്തം.
"
https://www.facebook.com/Malayalivartha