മുപ്പത്താറാംവയസ്സില്‍ പുതിയൊരു ചരിത്രം കുറിക്കാന്‍ നൊവാക് ജൊകോവിച്ച് ഇറങ്ങുന്നു...

മുപ്പത്താറാംവയസ്സില്‍ പുതിയൊരു ചരിത്രം കുറിക്കാന്‍ നൊവാക് ജൊകോവിച്ച് ഇറങ്ങുന്നു. യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് റഷ്യയുടെ ഡാനില്‍ മെദ്-വെദെവിനെ നേരിടും.
ജേതാവായാല്‍ ജൊകോയ്ക്ക് 24 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാകും. ഓസ്ട്രേലിയക്കാരി മാര്‍ഗരറ്റ് കോര്‍ട്ടിനുമാത്രമാണ് ഇത്രയും കിരീടങ്ങളുള്ളത്. സെര്‍ബിയക്കാരന്‍ പത്താംതവണയാണ് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. 2018, 2015, 2011 വര്‍ഷങ്ങളില്‍ ചാമ്പ്യനായി.
സെമിയില്‍ അമേരിക്കയുടെ ഇരുപതുകാരന്‍ ബെന്‍ ഷെല്‍ട്ടനെ അനായാസം തോല്‍പ്പിച്ചാണ് (6-3, 6-2, 7-6) കലാശപ്പോരിന് അര്‍ഹത നേടിയത്. ഈ സീസണില്‍ നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലും ഫൈനലിലെത്തി. ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും ജയിച്ചു. വിംബിള്‍ഡണ്‍ ഫൈനലില്‍ തോറ്റു.
നിലവിലെ ചാമ്പ്യനും ഒന്നാംറാങ്കുകാരനുമായ സ്പെയ്നിന്റെ കാര്‍ലോസ് അല്‍കാരസിനെ കീഴടക്കിയാണ് മെദ്-വെദെവ് ഫൈനലിലെത്തിയത് .
https://www.facebook.com/Malayalivartha