2023 യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൊക്കൊ ഗഫിന്....

2023 യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൊക്കൊ ഗഫിന്. അമേരിക്കയുടെ ആറാം സീഡായ കൊക്കൊ ഗഫ് ബെലാറൂസിന്റെ രണ്ടാം സീഡായ അരിന സബലെങ്കയെയാണ് കീഴടക്കിയത്. 2022 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റാണ് ഗഫ്.
പത്തൊന്‍പതുകാരിയുടെ ജയം ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു. സ്‌കോര്‍ 2-6, 6-3, 6-2 . ചെക് താരം കരോളിന മുചോവയെ കീഴടക്കിയാണ് കൊക്കൊ ഗഫ് ഫൈനലിലേക്ക് മുന്നേറിയത്, 6-4, 7-5.
ഇതോടെ 2001നു ശേഷം യുഎസ് ഓപ്പണ്‍ സെമിയിലും ഫൈനലിലും പ്രവേശിക്കുന്ന അമേരിക്കന്‍ കൗമാര താരം എന്ന നേട്ടത്തില്‍ കൊക്കൊ ഗഫ് എത്തി. 2001ല്‍ സെറീന വില്യംസാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്.
"
https://www.facebook.com/Malayalivartha