ജോക്കോയ്ക്ക് യു എസ് ഓപ്പണിലും കിരീടനേട്ടം...

ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടങ്ങളില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്ത് ജോക്കോയ്ക്ക് യു എസ് ഓപ്പണിലും കിരീടനേട്ടം. മൂന്നാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വെദേവിനോട് നേരിട്ടുള്ള സെറ്റുകളില്‍ 6-3, 7-6(7/5),63 എന്നീ സ്‌കോറുകള്‍ക്കാണ് സെര്‍ബിയന്‍ താരം തിളങ്ങുന്ന വിജയം കരസ്ഥമാക്കിയത്.
രണ്ടുവര്‍ഷം മുന്‍പ് യു.എസ് ഓപ്പണില്‍ അവസാനമായി ഫൈനലിലെത്തിയ ജോക്കോ അന്ന് മെദ്വദേവിനോട് പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ ഓസ്ട്രേലിയന്‍ ഇതിഹാസം മാര്‍ഗരെറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ്സ്ലാം വിജയം എന്ന റെക്കോഡിന് ഒപ്പമെത്തി ജോക്കോവിച്ച്.
ഇതോടെ അടുപ്പിച്ച് മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നാലുവട്ടം ജയിക്കുന്ന ആദ്യ കളിക്കാരനെന്ന അപൂര്‍വ റെക്കോഡും 36കാരനായ ജോക്കോവിച്ച് സ്വന്തമാക്കി. ആര്‍തര്‍ അഷെ സ്റ്റേഡിയത്തിലെ ഈ വിജയത്തിലൂടെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ജോക്കോ വീണ്ടുമെത്തി.
https://www.facebook.com/Malayalivartha