അമേരിക്കന്‍ കൗമാരതാരം കൊകൊ ഗോഫിന് യു.എസ് ഓപണ്‍ കിരീടം....

അമേരിക്കന്‍ കൗമാരതാരം കൊകൊ ഗോഫിന് യു.എസ് ഓപണ്‍ കിരീടം. വനിത സിംഗ്ള്‍സ് ഫൈനലില്‍ ബെലറൂസിന്റെ അരീന സബലെങ്കയെ അട്ടിമറിച്ചാണ് 19 കാരി ഗോഫ് തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം സ്വന്തമാക്കിയത്.
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തില്‍ 2-6, 6-3, 6-2 സ്‌കോറിനായിരുന്നു ജയം. സെറീന വില്യംസിന് ശേഷം യു.എസ് ഓപണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗോഫ് മാറി. 1999ല്‍ മാര്‍ട്ടീന ഹിങ്ഗിസിനെ തോല്‍പിച്ച് സെറീന ചാമ്പ്യനാവുമ്പോള്‍ അന്ന് 18 വയസ്സായിരുന്നു.
https://www.facebook.com/Malayalivartha