വനിത 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 39 വര്‍ഷം പഴക്കമുള്ള പി.ടി ഉഷയുടെ ദേശീയ റെക്കോഡ് സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തിന് നഷ്ടമായി തമിഴ്‌നാട്ടുകാരി വിത്യ രാംരാജ്

വനിത 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 39 വര്‍ഷം പഴക്കമുള്ള പി.ടി ഉഷയുടെ ദേശീയ റെക്കോഡ് സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തിന് നഷ്ടമായി തമിഴ്‌നാട്ടുകാരി വിത്യ രാംരാജ്.
ഇന്ത്യന്‍ ഗ്രാന്‍പ്രി5ല്‍ ഇന്നലെ വിത്യ ഫിനിഷ് ചെയ്തത് 55.43 സെക്കന്‍ഡിലാണ്. 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ ഉഷ കുറിച്ച 55.42 സെക്കന്‍ഡ് സമയം ഇനിയും റെക്കോഡ് ബുക്കില്‍ തുടരും. അന്ന് നാലാം സ്ഥാനത്തെത്തിയ ഉഷക്ക് ഒളിമ്പിക് മെഡല്‍ നഷ്ടമായതും സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തിനാണ്. ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ദേശീയ റെക്കോഡാണിത്.
1978ല്‍ ശിവനാഥ് സിങ് മാരത്തണില്‍ കുറിച്ച സമയം ഇന്നും തകര്‍ക്കപ്പെടാതെ തുടരുന്നുണ്ട്. ''ഉഷ മാഡം ഏറെ കഴിവുള്ളയാണ്. അതുകൊണ്ടാണ് ആ റെക്കോഡ് ഇത്ര കാലമായിട്ടും തുടരുന്നത്. ഞാനത് തകര്‍ക്കാന്‍ ആഗ്രഹിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പ് മനസ്സിലുണ്ടായിരുന്നു. എനിക്ക് പുതിയൊരു ഉഷയാവണം. ആദ്യ 200 മീറ്ററില്‍ ഞാന്‍ അല്‍പം മന്ദഗതിയിലായിരുന്നു. പിന്നീട് വേഗത കൂട്ടി. ആദ്യ 200ല്‍ കൂടുതല്‍ വേഗത്തില്‍ ഓടിയിരുന്നെങ്കില്‍ ഇന്നു തന്നെ ദേശീയ റെക്കോഡ് ഭേദിക്കുമായിരുന്നു. ഏഷ്യന്‍ ഗെയിംസ് വരാനിരിക്കുന്നു. അവിടെ തകര്‍ക്കാന്‍ ഞാന്‍ ശ്രമിക്കും''-മത്സര ശേഷം വിത്യ പറഞ്ഞതിങ്ങനെയാണ്.
https://www.facebook.com/Malayalivartha