ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനം കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ... അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സെമിയിലെത്തി, ഇന്ത്യന്‍ അത്‌ലറ്റിക്സിലെ ഒരേയൊരു ഒളിമ്പിക് ചാമ്പ്യനും ഒരേയൊരു ലോകചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ന് രംഗത്തിറങ്ങും

ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനം കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ... അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സെമിയിലെത്തി, ക്വാര്‍ട്ടറില്‍ മലേഷ്യന്‍ സഖ്യത്തെ 158-155 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യന്‍ സഖ്യം സെമിയിലെത്തിയത്.
അതേസമയം, ഇന്ത്യന്‍ അത്‌ലറ്റിക്സിലെ ഒരേയൊരു ഒളിമ്പിക് ചാമ്പ്യനും ഒരേയൊരു ലോകചാമ്പ്യനുമായ നീരജ് ചോപ്ര ബുധനാഴ്ച രംഗത്തിറങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് 4.35-നാണ് നീരജ് മത്സരിക്കുന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ.
വനിതകളുടെ ബോക്സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്റെ ഫൈനല്‍ മത്സരവും ബുധനാഴ്ചയാണ്. ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന പുരുഷന്മാരുടെ 4ത400 മീറ്റര്‍ റിലേ ടീമും ബുധനാഴ്ച ഓടും. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവര്‍ക്കൊപ്പം തമിഴ്‌നാടുകാരനായ രാജേഷ് രമേഷും ചേര്‍ന്നതാണ് ടീം. എന്‍.വി. ഷീന മത്സരിക്കുന്ന വനിതാ റിലേ ഫൈനലും ബുധനാഴ്ചയാണ്. പുരുഷ ഹോക്കി സെമിയില്‍ ബുധനാഴ്ച ഇന്ത്യ ദക്ഷിണകൊറിയയെ നേരിടും.
"
https://www.facebook.com/Malayalivartha