പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ... ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യന്‍ കുതിപ്പ്...

പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ... ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യന്‍ കുതിപ്പ്... പുരുഷന്‍മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്. 3:01.58 സമയത്തില്‍ ഓടിയെത്തി ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ നേട്ടം.
വനിതകളുടെ 4400 മീറ്റര്‍ റിലേയില്‍ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്‌ലെയ്ക്കു വെള്ളി മെഡലുണ്ട്. ബഹ്‌റെയ്ന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെങ്കലവും. നേരത്തേ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സ്വര്‍ണം നേടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha