ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം....

ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ടീമിനത്തില്‍ ജ്യോതി വെന്നാനം, അതിഥി സ്വാമി, പര്‍നീത് കൗര്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്.
ഫൈനലില്‍ ചൈനീസ് തായ്‌പേയിയെയാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 19 ആയി ഉയര്‍ന്നു. 31 വെള്ളിയും 32 വെങ്കലവും ഉള്‍പ്പടെ 82 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.
കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ 81 മെഡലെന്ന നേട്ടം ഇന്ത്യ മറികടന്നിരുന്നു. അതേസമയം, പി.വി സിന്ധു ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായത് ഇന്ത്യക്ക് നിരാശയായി.
ചൈനയുടെ ഹി ബിങ്ജിയോയോടാണ് സിന്ധു തോറ്റത്. 16-21, 12-21 എന്ന് സ്‌കോറിനായിരുന്നു തോല്‍വി. ഗുസ്തിയില്‍ പൂജ ഗെഹ്ലോട്ട് ഫൈനലില്‍ കടന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് അവര്‍ ഫൈനലില്‍ കടന്നത്.മെഡല്‍ നിലയില്‍ ചൈനയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. 171 സ്വര്‍ണവും 94 വെള്ളിയും 51 വെങ്കലവും ഉള്‍പ്പടെ 316 മെഡലുമായാണ് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നത്.
"
https://www.facebook.com/Malayalivartha