ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 20ാം സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 20ാം സ്വര്‍ണം. മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍, ഹരീന്ദര്‍ പാല്‍ സിങ് എന്നിവരാണു സ്വര്‍ണം നേടിയത്.
ഫൈനലില്‍ രണ്ടാം സീഡായ മലേഷ്യന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ 20ന് കീഴടക്കിയത്. വ്യാഴാഴ്ച ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്.
അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതാ താരങ്ങളായ ജ്യോതി, അദിതി, പര്‍നീത് എന്നിവര്‍ സ്വര്‍ണം നേടിയിരുന്നു. ചൈനീസ് തായ്‌പേയിയെ 230228 നാണ് ഇന്ത്യന്‍ സംഘം തോല്‍പിച്ചത്.
ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 82 മെഡലുകളായി. വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യന്‍ താരം പൂജ ഗെലോട്ട് സെമിയില്‍ കടന്നു. മംഗോളിയന്‍ താരത്തെ 51നാണ് പൂജ തോല്‍പിച്ചത്.
ബാഡ്മിന്റനില്‍ മലയാളി താരം എച്ച്.എസ്. പ്രണോയും മെഡലുറപ്പിച്ചു. ക്വാര്‍ട്ടറില്‍ മലേഷ്യന്‍ താരം ലീ സി ജിയാനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പിച്ച് പ്രണോയ് സെമിയില്‍ കടന്നു. സ്‌കോര്‍ 2116, 2123,2220. ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രണോയ്. 1982 ല്‍ വെങ്കലം സ്വന്തമാക്കിയ സയിദ് മോദിയാണ് ആദ്യ താരം.
"
https://www.facebook.com/Malayalivartha