ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ കന്നി സ്വര്‍ണം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ കന്നി സ്വര്‍ണം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍. ട്വന്റി 20 മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യ നേപ്പാളിനെ തോല്‍പിച്ചാണ് അവസാന നാലില്‍ പ്രവേശിച്ചത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാല്‍ ഋതുരാജ് ഗെയ്ക് വാദ് നയിക്കുന്ന യുവനിരയാണ് കളിക്കുന്നത്. രണ്ടാം സെമിയില്‍ ഇന്ന് അഫ്ഗാനിസ്താനെ പാകിസ്താനും നേരിടും. അഫ്ഗാന്‍ തോല്‍ക്കുന്ന പക്ഷം ഇന്ത്യ-പാക് ഫൈനല്‍ നടക്കും.
https://www.facebook.com/Malayalivartha