ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം.... ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടി. മന്‍പ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ ഗോളുകള്‍ വീതവും നേടി.
തനകയാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ രഹിതസമനില ആയിരുന്നു ഫലം. പിന്നീടുള്ള ക്വാര്‍ട്ടറുകളില്‍ ഇന്ത്യയുടെ ആധിപത്യവുമായിരുന്നു ഉണ്ടായത്.
https://www.facebook.com/Malayalivartha