ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനു വിജയത്തുടക്കം...

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനു വിജയത്തുടക്കം. 81 റണ്‍സിന് പാക്കിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് 41 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാന്‍ (68), സൗദ് ഷക്കീല്‍ (68) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനു ജയമൊരുക്കിയത്. സൗദ് ഷക്കീലാണ് കളിയിലെ താരം.ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് പാക്കിസ്ഥാനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു.
തുടക്കത്തില്‍തന്നെ പാക്കിസ്ഥാനെ വിഷമിപ്പിക്കാനായി നെതര്‍ലന്‍ഡ്‌സിനായി. വെറും 38 റണ്‍സെടുക്കുന്നതിനിടെ പാക്കിസ്ഥാന്റെ മൂന്നു മുന്‍നിര വിക്കറ്റുകളാണു നിലംപൊത്തിയത്.
ഫഖര്‍ സമാന്‍ (12), ഇമാം ഉള്‍ ഹഖ് (15), ബാബര്‍ അസം (5) എന്നിവര്‍ വേഗത്തില്‍ പുറത്തായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പാക് ടീമിനെ കരകയറ്റിയത്. മുഹമ്മദ് നവാസ് 39 റണ്‍സും ഷദാബ് ഖാന്‍ 32 റണ്‍സും നേടി. നെതര്‍ലന്‍ഡ്‌സിനുവേണ്ടി ബാസ് ഡി ലീഡ് നാലുവിക്കറ്റും കോളിന്‍ അക്കര്‍മാന്‍ രണ്ടും വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സിന് 50 റണ്‍സ് എടുക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടമായി. എന്നാല്‍ വിക്രംജിത് സിംഗും ബാസ് ഡീ ലീഡും ചേര്‍ന്നുള്ള 70 റണ്‍സ് കൂട്ടുകെട്ട് നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഈ കൂട്ടുക്കെട്ട് തകര്‍ന്നതോടെ നെതര്‍ലന്‍ഡിന്റെ സ്വപ്നങ്ങളും തകര്‍ന്നു.
"
https://www.facebook.com/Malayalivartha