വിരാട് കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്...ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്

വിരാട് കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 5490 റണ്‍സ് മറികടന്ന കോലിക്ക് ഇപ്പോള്‍ 5517 റണ്‍സായി. സച്ചിന്‍ 55.5 ശരാശരിയിലാണ് ഇത്രയും റണ്‍സ് നേടിയതെങ്കില്‍ കോലി 89 റണ്‍സ് ശരാശരിയിലാണ് സച്ചിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഇത്തവണ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഓസീസിന് എതിരായ ആദ്യ മത്സരത്തില്‍ തന്നെ വിരാട് കോലിയുടെ മികവ് ക്രിക്കറ്റ് ലോകം കണ്ടു.
രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും കെ എല്‍ രാഹുലിനൊപ്പം വിജയത്തിലേക്ക് നയിച്ചതും കോലിയായിരുന്നു. ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 165 റണ്‍സ് ചേര്‍ത്തപ്പോള്‍ കോലി 116 പന്തില്‍ 85 ഉം രാഹുല്‍ 115 പന്തില്‍ 97* ഉം റണ്‍സ് സ്വന്തമാക്കി.
ഓസീസിന്റെ 199 റണ്‍സ് 52 പന്ത് ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. കരുത്തരായ എതിരാളികള്‍ക്കെതിരെ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതാണ് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് ഓസീസിനെതിരായ മത്സരവും തെളിയിച്ചു.
https://www.facebook.com/Malayalivartha