65ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് ഒരുങ്ങി... മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരക്കുക

65ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് ഒരുങ്ങി... മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരക്കുക.
ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (ആണ്‍/പെണ്‍) വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരക്കുക. 98 ഇനങ്ങളിലാണ് മത്സരം. ഇതില്‍ 88 വ്യക്തിഗത മത്സരങ്ങളും 10 റിലേ മത്സരങ്ങളുമാണുള്ളത്.
ഒക്ടോബര്‍ 16ന് രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ട്രാക്കിലെ കൊടും ചൂടിനെ അകറ്റാനായി കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും പകലും രാത്രിയുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.
രാവിലെ ഏഴുമുതല്‍ 11 വരെയും 3.30 മുതല്‍ രാത്രി എട്ടുവരെയുമാണ് മത്സരങ്ങള്‍. കായിക പ്രതിഭകള്‍ക്ക് കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം നടത്താനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തെ കവാടത്തിലൂടെ മത്സര സ്ഥലത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി നാല് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രാക്കിനകത്തേക്ക് ഒഫീഷ്യല്‍സിനും അത്‌ലറ്റുകള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. മത്സരങ്ങള്‍ കാണാനായി 5000ഓളം പേര്‍ക്കിരിക്കാവുന്ന വിശാലമായ ഗാലറിയുമുണ്ട്.
"
https://www.facebook.com/Malayalivartha