ഇന്ത്യന്‍ അത്‌ലറ്റുകൾ ചരിത്രം സൃഷ്ടിച്ചു, രാജ്യത്തെ പെണ്‍കുട്ടികള്‍ കഴിവു തെളിയിച്ചു....റെക്കോഡ് മെഡല്‍ നേട്ടം കൈവരിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

റെക്കോഡ് മെഡല്‍ നേട്ടം കൈവരിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അത്ലറ്റുകള്‍ ചരിത്രം സൃഷ്ടിച്ചെന്നും രാജ്യത്തെ പെണ്‍കുട്ടികള്‍ കഴിവു തെളിയിച്ചെന്നും ഡല്‍ഹി മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ 'നാരി ശക്തി' ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ മികച്ച പ്രകടനം മൂലം രാജ്യത്തുടനീളം ആഘോഷത്തിന്റെ അന്തരീക്ഷമാണ്. 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു- മോദി പറഞ്ഞു.
"
https://www.facebook.com/Malayalivartha