സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം....

സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ബെനോളിം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് കേരളം ഗുജറാത്തിനെ തകര്‍ത്തത്.
മികച്ച പ്രകടനം പുറത്തെടുത്ത കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോളും നായകന്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി.മത്സരത്തിന്റെ 12ാം മിനിറ്റിലും 33ാം മിനിറ്റിലുമായിരുന്നു അക്ബറിന്റെ ഗോളുകള്‍. 36ാം മിനിറ്റില്‍ നിജോ കൂടി വലകുലുക്കിയതോടെ കേരളം ആദ്യ പകുതിയില്‍ത്തന്നെ 30 ന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള കളിക്കാണ് കേരളം ശ്രമിച്ചത്. ആക്രമണങ്ങള്‍ കുറയ്ക്കുകകൂടി ചെയ്തതോടെ ഗുജറാത്തിന് മുന്നേറ്റം അസാധ്യമായി. പ്രഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിനാണ് ഗുജറാത്ത് ഇന്നിറങ്ങിയത്. ആദ്യമത്സരത്തില്‍ അവര്‍ ജമ്മു കശ്മീരിനെ 21ന് തോല്‍പിച്ചിരുന്നു.
എന്നാല്‍ അവരുടെ ആത്മവിശ്വാസം പാടെ തകര്‍ക്കുന്ന മുന്നേറ്റമാണ് കേരളം കാഴ്ചവച്ചത്.
"
https://www.facebook.com/Malayalivartha