കായിക വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പൂര്‍ണമായും പുനഃസ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി

കായിക വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പൂര്‍ണമായും പുനഃസ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി . കുന്നംകുളത്ത് 65ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായികമേള നേരത്തേയാക്കിയെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം മുതല്‍ അത്ലറ്റിക്‌സും മറ്റ് കായിക ഇനങ്ങളും ഒരുമിച്ച് സ്‌കൂള്‍ ഗെയിംസ് ആയി നടത്തുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃത്യമായ കായികകലണ്ടര്‍ തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. താരങ്ങള്‍ക്ക് കൂടുതല്‍ തയ്യാറെടുപ്പ് നടത്താന്‍ ഇത് ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ റവന്യു മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷ്, ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തോട്ടാന്‍ എന്നിവരെ മന്ത്രി ആദരിച്ചു.
https://www.facebook.com/Malayalivartha