ഇന്ത്യന്‍ ആരാധകര്‍ക്ക് തിരിച്ചടി... ബസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്....

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ താരത്തിന്റെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ സ്ട്രെക്ചറിലാണ് നെയ്മറെ പുറത്തേക്ക് കൊണ്ടുപോയത്.മത്സരത്തില്‍ ബ്രസീല്‍ 2-0ന് പരാജയപ്പെട്ടിരുന്നു.
പരുക്ക് സാരമുള്ളതാണെന്നാണ് ഫുട്ബോള്‍ വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ഈ സീസണില്‍ ഇനി താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കില്ല.
നെയ്മറിനേറ്റ പരിക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് തിരിച്ചടിയാണ്. സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്കെതിരേ ഇന്ത്യയില്‍ വന്ന് കളിക്കാനിരിക്കെയാണ് പരിക്കേറ്റിട്ടുള്ളത്.
"
https://www.facebook.com/Malayalivartha