ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം... ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...

ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുകയും ചെയ്യും.
വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികമായി നല്‍കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായാണ് മന്ത്രിസഭായോഗത്തില്‍ കായികതാരങ്ങള്‍ക്കുള്ള പാരിതോഷികം തീരുമാനിച്ചത്.
ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനും പാരിതോഷികം നല്‍കാനും തീരുമാനമായത്.
"
https://www.facebook.com/Malayalivartha