കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് ഇന്ത്യ പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിയില്‍...

കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് ഇന്ത്യ പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിയില്‍. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം 4-3ന് ജയം സ്വന്തമാക്കി.
ആദിത്യ അര്‍ജുന്‍ ലാല്‍ഗെ, അരൈജിത് സിങ് ഹുണ്ടല്‍, സൗരഭ് ആനന്ദ് കുശ്‌വാഹ, ക്യാപ്റ്റന്‍ ഉത്തംസിങ് എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കാണുകയും ചെയ്തു.പ്രതിരോധത്തില്‍ മിന്നിക്കളിച്ച രോഹിതാണ് കളിയിലെ താരം.
നാളെ നടക്കുന്ന സെമിയില്‍ ജര്‍മനിയാണ് എതിരാളി. രണ്ടുവട്ടം ചാമ്പ്യന്‍മാരാണ് ഇന്ത്യ. 2001ലും 2016ലും കിരീടം ചൂടുകയും ചെയ്തു. 1997ല്‍ റണ്ണറപ്പുമായി. കരുത്തുറ്റ ഡച്ച് പടയോട് വിറച്ചാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ രണ്ട് ക്വാര്‍ട്ടറിലും തിരിച്ചടിയായിരുന്നു.
ടടിമോ ബോറെസും പെപിന്‍ വാന്‍ഡെര്‍ ഹെയ്‌ദെനും പെനല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിച്ച് ഓറഞ്ചുകാര്‍ക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യ തളര്‍ന്നില്ല. കളിയുടെ രണ്ടാംഘട്ടത്തില്‍ ഉജ്വലമായി തിരിച്ചുവന്നു. ആദിത്യ ആദ്യ ഗോള്‍ നേടി.
പിന്നാലെ പെനല്‍റ്റി സ്‌ട്രോക്കിലൂടെ അരൈജിത് സമനില സമ്മാനിച്ചു. എന്നാല്‍, ഒളിവര്‍ ഹൊര്‍തെനിസിലൂടെ നെതര്‍ലന്‍ഡ്‌സ് വീണ്ടും ലീഡ് നേടുകയുണ്ടായി ഇന്ത്യ വെറുതെ വിട്ടില്ല സൗരഭ് ഒപ്പമെത്തിച്ചു.
കളിയവസാനം ക്യാപ്റ്റന്‍ ഉത്തംസിങ് പെനല്‍റ്റി കോര്‍ണറിലൂടെ വിജയഗോളും നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഡച്ചുകാരുടെ നാല് പെനല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യ അതിജീവിച്ചത്.
"
https://www.facebook.com/Malayalivartha