ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍

അറുപത്തിയാറാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം വനിതാ വിഭാഗം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ഡല്‍ഹിയെ 8241 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേസാണു കേരളത്തെ നേരിടുക.
തെലുങ്കാനയെ 7850 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് റെയില്‍വേസ് ഫൈനലിലെത്തിയത്. പുരുഷ വിഭാഗത്തില്‍ തമിഴ്‌നാടിനെ അട്ടിമറിച്ച് ഉത്തരാഖണ്ഡും ഫൈനലില്‍ കടന്നു. പി.എസ്. ജീനയുടെ നേതൃത്വത്തില്‍ മുന്നേറിയ കേരളം ഒന്നാം പകുതിയില്‍ തന്നെ 3915 എന്ന സ്‌കോറിന് ലീഡ് നേടിയിരുന്നു. 30 പോയിന്റ് നേടിയ ജീന തന്നെയാണ് ടോപ് സ്‌കോറര്‍. സ്‌റ്റെഫി നിക്‌സണ്‍ 18 പോയിന്റും പി.എസ്. നീനുമോള്‍ 11 പോയിന്റും പി.ജി. അഞ്ജന 10 പോയിന്റും നേടി. ഡല്‍ഹിക്കു വേണ്ടി പ്രതിമ സിങ് 21 പോയിന്റും രസ്പ്രീത് സിധു 15 പോയിന്റും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha