ടെന്നിസിലും ഒത്തുകളി പ്രമുഖ കളിക്കാര്‍ സംശയത്തില്‍

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഗ്രാന്റ്സ്ലാം കിരീടം നേടിയവരുള്‍പ്പെടെ ലോക റാങ്കിംഗില്‍ ആദ്യ അമ്പത് സ്ഥാനത്തുള്ള 16 താരങ്ങള്‍ ഒത്തുകളിയില്‍ പങ്കാളികളായതായി സംശയം. ബിബിസിയും ബസ് ഫീഡ് ന്യൂസുമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. കളിക്കാരുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു.
ഒത്തുകളി സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി എടിപി 2007ല്‍ രൂപം നല്‍കിയ കമ്മിറ്റിയുടെ കണ്ടെത്തലുകളും നിര്‍ണായക തെളിവുകളില്‍ ഉള്‍പ്പെടുമെന്ന് ബിബിസിയും ബസ് ഫീഡും അവകാശപ്പെട്ടു.
ടെന്നിസിലെ വാതുവെപ്പുകളും അഴിമതികളും അന്വേഷിക്കുന്ന അസോസിയേഷന്‍ ഫോര്‍ ടെന്നിസ് പ്രൊഫണല്‍സ് എന്ന ഏജന്‍സിയായിരുന്നു വാതുവെപ്പ് കണ്ടെത്തിയത്. 2008ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടരന്വേഷണം നടത്താതെ താരങ്ങളെ കളിക്കാനനുവദിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha