മൂന്നാം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ട് സാനിയ ഹിന്‍ജിസ് സഖ്യം ഇന്നിറങ്ങുന്നു

തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ട് സാനിയ മിര്‍സ, മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഇന്നിറങ്ങുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് ഫൈനലില്‍ 13ാം സീഡായ ജൂലിയ ജോര്‍ജസ്.കരോലിന പിസ്‌കോവ സഖ്യത്തെയാണ് സാനിയ. ഹിന്‍ജിസ് സഖ്യം നേരിടുന്നത്.
വനിതാ ഡബിള്‍സ് വിജയങ്ങളില്‍ റെക്കോര്‍ഡുകളുമായി കുതിക്കുന്ന സാനിയ. ഹിന്‍ജിസ് സഖ്യമാണ് നിലവില്‍ ലോക റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത്. മിക്‌സഡ് ഡബിള്‍സ് സെമിയിലും സാനിയയ്ക്ക് ഇന്ന് പോരാട്ടമുണ്ട്. ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിക്കിനൊപ്പമാണ് സാനിയ മിക്‌സഡ് ഡബിള്‍സില്‍ ഇറങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha