സ്‌കൂള്‍ കായികമേളയുടെ നാലാം ദിവസവും കേരളം മെഡല്‍വേട്ട തുടരുന്നു

ദേശീയ സ്‌കൂള്‍ കായികമേളയുടെ നാലാം ദിവസവും കേരളം മെഡല്‍വേട്ട തുടരുന്നു. രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ തോമസ് എബ്രഹാം സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ എ. അനീഷിനാണ് വെള്ളി. മത്സരത്തില്‍ അനീഷ് വെങ്കല മെഡലാണ് ആദ്യം നേടിയിരുന്നത്. എന്നാല്‍, വെള്ളി നേടിയ താരത്തെ അയോഗ്യനാക്കിയതാണ് അനീഷിനെ തുണയായത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ് സ്വര്‍ണം നേടി. ദേശീയ റെക്കോഡ് പ്രകടനമാണ് കരോലിന്‍ കാഴ്ചവെച്ചത്. കരോലിന്റെ രണ്ടാം സ്വര്‍ണ നേട്ടമാണിത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്റെ എം.കെ. ശ്രീകാന്ത് സ്വര്‍ണം നേടി. 6.75 മീറ്റര്‍ ചാടിയാണ് ശ്രീകാന്തിന്റെ സ്വര്‍ണ നേട്ടം. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ താരമാണ്.
ഇതോടെ കായികമേളയില്‍ കേരളത്തിന്റെ മെഡല്‍ നേട്ടം 23 സ്വര്‍ണവും 12 വെള്ളിയും ആറു വെങ്കലവുമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha