ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലൈംഗികാരോപണം; പീഡിപ്പിച്ചതായി വനിത സുഹൃത്തിന്റെ പരാതി

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണം. പീഡിപ്പിച്ചുവെന്നാരോപിച്ച് രാജ്യാന്തര ഹോക്കി താരത്തിനെതിരെ ലുധിയാന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സിങ്ങുമായി വളരെക്കാലമായി അടുപ്പമുള്ള ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരി വനിതയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.
മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ ലുധിയാന പൊലീസ് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2012 മുതല്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ സര്‍ദാര്‍ സിങ് ഹരിയാനയില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യുകെയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ സിങ് ഇതില്‍നിന്ന് പിന്മാറിയെന്നും യുവതി പറയുന്നു. സിങ് താമസിക്കുന്ന സിര്‍സാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പറയുന്നു.
പല അവസരങ്ങളിലും സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സിങ് പറഞ്ഞിരുന്നതായി യുവതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha