ബോക്‌സിംഗ് അസോസിയേഷന്റെ വിലക്ക് തീര്‍ന്നു: സരിത ദേവി വീണ്ടും റിംഗിലെത്തുന്നു

ഇന്ത്യയുടെ ബോക്‌സിംഗ് താരം എല്‍.സരിത ദേവി വീണ്ടും റിംഗിലെത്തുന്നു. ഒരു വര്‍ഷത്തെ വിലക്കിന് ശേഷമാണ് സരിത റിംഗില്‍ തിരിച്ചെത്തുന്നത്.
വിലക്ക് അവസാനിച്ചതിന് ശേഷമുള്ള സരിതയുടെ ആദ്യ മത്സരം നാളെ ഷില്ലോംഗില്‍ നടക്കുന്ന സാഫ് ഗെയിംസിലാണ്.
2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ ലൈറ്റ് വൈറ്റ് വിഭാഗം സെമിഫൈനലിലെ മത്സരവിധി വിവാദമായിരുന്നു.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ലക്ഷ്യമെന്ന് സരിത ദേവി വ്യക്തമാക്കി.
മത്സരവിധിയ്‌ക്കെതിരെ ഇന്ത്യന്‍ സംഘം പ്രതിഷേധമുയര്‍ത്തിയെങ്കിലും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ സാങ്കേതികസമിതി അത് അംഗീകരിച്ചില്ല.
സരിത തോറ്റതിന്റെ പ്രതിഷേധ സൂചകമായി തനിയ്ക്ക് ലഭിച്ച വെങ്കല മെഡല്‍ സരിത നിരസിയ്ക്കുകയും സെമിഫൈനലിലെ തന്റെ ദക്ഷിണകൊറിയന്‍ എതിരാളിയായ പാര്‍ക്ക് ജി നായ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് സരിതയ്ക്കും കോച്ചുമാര്‍ക്കും ബോക്‌സിംഗ് അസോസിയേഷന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് വെങ്കലമെഡല്‍ സരിത സ്വീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha