പന്ത്രണ്ടാമത് സാഫ് ഗെയിംസിന് ഇന്ന് തുടക്കം

പന്ത്രണ്ടാമത് സാഫ് ഗെയിംസിന് അസാമിലെ ഗുവാഹത്തിയില്‍ ഇന്ന് തുടക്കം. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അണിനിരക്കുന്ന കായിക മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് ഗെയിംസിലുള്ളത്.
ഗുവാഹത്തിയിലും മേഘാലയിലെ ഷില്ലോങ്ങിലുമായാണ് വേദികള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പരിപാടികളോടെയാണ് മേളയ്ക്ക് തുടക്കമാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha