സാഫ് ഗെയിംസില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു

ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ 29 സ്വര്‍ണവും 12 വെള്ളിയും മൂന്ന് വെങ്കലവും നേടിയിട്ടുണ്ട് ഹോക്കിയില്‍ ഇന്ന് ഇന്ത്യ പാക്കിസ്താനെ നേരിടും. ഗെയിസില്‍ മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലാണ് സജന്‍ പ്രകാശ് സ്വര്‍ണം നേടിയത്.
സൈക്‌ളിങില്‍ മലയാളിയായ ലിഡിയമോള്‍ സണ്ണിയും സ്വര്‍ണം നേടി. 40 കിലോമീറ്റര്‍ െ്രെകറ്റീരിയം വിഭാഗത്തിലാണ് ലിഡിയയുടെ സ്വര്‍ണനേട്ടം. വനിതകളുടെ 400 മീറ്റര്‍ നീന്തലില്‍ ഇന്ത്യക്ക് വേണ്ടി തയാനി ഘോഷ് സ്വര്‍ണം നേടി. ഭാരോദ്വഹനത്തില്‍ 58 കിലോ വനിത വിഭാഗത്തില്‍ സര്വസ്തി റൗത്തും പുരുഷന്മാരുടെ 60 കിലോ വിഭാഗത്തില്‍ സംബു തോംപുങും സ്വര്‍ണം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha