ഹോക്കി ഇന്ത്യ അവാര്‍ഡ് മലയാളി താരം ശ്രീജേഷിന്

ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ധ്രുവബത്ര പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളിയും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായി പി.ആര്‍ ശ്രീജേഷിന്. ടീമിന് ഒളിംപിക്‌സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കലമെഡലും സമ്മാനിച്ചാണ് ശ്രീജേഷ് കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹോക്കി ഇന്ത്യ വാര്‍ഷിക പുരസ്‌കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് ശ്രീജേഷ്. 25 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ദീപികയാണ് മികച്ച വനിതാ താരം.
2006 മുതല്‍ ഇന്ത്യന്‍ ടീമിലുള്ള ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. സഹതാരങ്ങളായ മന്‍പ്രീത് സിങ്, അക്ഷദീപ്, ബിരേന്ദ്ര ലക്ര എന്നിവരെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha