ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്. ഇന്ത്യയെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ശ്രീലങ്ക എ ടീം ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ലങ്ക 41.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 318 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
സെഞ്ച്വറികളുമായി കളംവാണ ലസിത് ക്രൂസ്പുലെ, സിനെത് ജയവര്‍ധനെ എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് ലങ്കന്‍ ജയം അനായാസമാക്കിയത്. ലസിത് 107 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 116 റണ്‍സെടുത്തു. ജയവര്‍ധനെ 70 പന്തില്‍ 10 ഫോറും 6 സിക്സും സഹിതം 105 റണ്‍സും വാരി.മൂന്നാം സ്ഥാനത്തിറങ്ങിയ നിഷന്‍ മുധുഷ്ക അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാമനായി എത്തിയ ക്യാപ്റ്റന്‍ പവന് രത്നായകെ 31 റണ്‍സുമായും ടീം ജയം തൊടുമ്പോള്‍ ക്രീസില്‍ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് എടുത്ത ഇന്ത്യക്കായി കഴിഞ്ഞ മത്സരത്തില്‍ തച്ചുതകര്‍ത്ത് മുന്നേറിയ വൈഭവ് സൂര്യവംശി ഈ മത്സരത്തിലും വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും അര്‍ധ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ താരം വീണു.
അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ തിലക് വര്‍മ, ഷഹ്ബാസ് അഹമദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha

























