ബ്രസീല്‍ ജയിച്ചു തുടങ്ങി

ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിലെ ആദ്യ പരിശീലന മല്‍സരത്തില്‍ ബ്രസീലിനു ജയം. ന്യൂസീലന്ഡിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനു വേണ്ടി ബ്രണ്ണര്‍ ഇരട്ട ഗോള്‍ നേടി.
അമ്പതാം മിനുറ്റിലും എണ്‍പത്തിമൂന്നാം മിനിറ്റിലുമായിരുന്നു ബ്രസീലിന്റെ ഗോളുകള്‍. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയാണ് കിവികള്‍ക്ക് ആശ്വാസമായത്. ന്യൂസിലാന്റിനായി മാക്‌സ് മാടയാണ് ഗോള്‍ നേടിയത്.
https://www.facebook.com/Malayalivartha