ചൈന ഓപ്പണില്‍ നിന്ന് സാനിയസഖ്യം പുറത്തായി

ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ചൈനയുടെ പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിള്‍സ് സെമിയില്‍ സാനിയയുടെ മുന്‍ പങ്കാളി മാര്‍ട്ടിന ഹിംഗിസ് -ചാന്‍ യൂങ് ജാന്‍ സഖ്യമാണ് ഇന്ത്യന്‍ താരമടങ്ങിയ സഖ്യത്തെ തോല്‍പ്പിച്ചത്.
ഒരു മണിക്കൂര്‍ 16 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ സെറ്റ് സാനിയ സഖ്യം നേടിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളില്‍ എതിരാളികള്‍ കരുത്തു കാട്ടിയതോടെ മുന്നേറാന്‍ കഴിഞ്ഞില്ല. സ്കോര്‍: 6-2, 1-6, 5-10.
https://www.facebook.com/Malayalivartha