ത്രെഡിങിനു മുമ്പ് പുരികത്തെ അറിയുക

വില്ലാകൃതി, നീളം, കട്ടി ഈ മൂന്നു കാര്യങ്ങളാണ് പുരികങ്ങളുടെ സൗന്ദര്യത്തിലെ പ്രധാനഘടകം. നൂല്‍പ്പരുവത്തിനു വെട്ടിനിരത്തിയ പുരികങ്ങള്‍ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. നല്ല കട്ടിയുളള റോ ലുക്ക് തരുന്ന പുരികങ്ങളാണ് ഇന്ന് സ്റ്റൈല്‍. മുഖത്തിന് ചേരുന്ന രീതിയില്‍ പാര്‍ലറില്‍ പോയി പുരികം ത്രെഡ് ചെയ്യുക.
മുഖത്തിന്റെ ആകൃതിയനുസരിച്ചുവേണം പുരികം ഷേപ്പ് ചെയ്യാന്‍. ഓവല്‍ ആകൃതിയിലുളള മുഖമുളളവര്‍ക്ക് സ്‌ട്രെയിറ്റ് ഐബ്രോസാണ് ചേരുക. വട്ടമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോസ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ത്രികോണാകൃതിയിലുളള മുഖത്തിനിണങ്ങുന്നത് അറ്റത്ത് ചെറിയ വളവുളള സ്രട്രെയിറ്റ് ഐ ബ്രോസാണ്. ചതുരമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോസ് ചേരും. ഹൃദയത്തിന്റെ ആകൃതിയിലുളള മുഖമാണെങ്കില്‍ ഐബ്രോസ് റൗണ്ട് ഷേപ്പില്‍ എടുക്കുന്നതാണ് നല്ലത്.
നല്ല കട്ടിയുളള പുരികം വേണ്ടവര്‍ ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് അല്‍പം ഒലിവ് ഒയില്‍ പുരികത്തില്‍ പുരട്ടി കിടന്നുറങ്ങുക, രാവിലെ എഴുന്നേറ്റ് തണുത്ത വെളളത്തില്‍ കഴുകാം. കൂടാതെ കൈവിരലില്‍ ഒന്നു രണ്ടു തുളളി ആവണക്കെണ്ണയെടുത്തി പുരികത്തില്‍ തേച്ചു കിടന്നുറങ്ങുക,3-4 ആഴ്‌ചയ്‌ക്കുളളില്‍ തന്നെ പ്രകടമായ മാറ്റം കാണാവുന്നതാണ്.
https://www.facebook.com/Malayalivartha