സൗന്ദര്യം നിലനിര്‍ത്താന്‍ പോഷകഭക്ഷണം

ആരോഗ്യവും ബുദ്ധിയും വര്‍ധിക്കുന്നതിനൊപ്പം സൗന്ദര്യവും നല്‍കാന്‍ പോഷക സമൃദ്ധമായ ഭക്ഷണത്തിനു കഴിയും. ആരോഗ്യത്തിനൊപ്പം സൗന്ദര്യം നേടാന്‍ ദിവസേന ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട പോഷകാഹാരങ്ങളെ അറിയാം.
പൊട്ടാസ്യം, മാംഗനീസ്, വിറ്റമിന്‍ ബി തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. നാരുകള്‍ ധാരാളമടങ്ങിയ ഈന്തപ്പഴം തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ദഹനം വര്‍ധിപ്പിക്കും. മലബന്ധം അകറ്റാനും നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉത്തമം. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
പച്ച നിറത്തിലുള്ള ഇലക്കറികളായ ചീര, മുരിങ്ങയില എന്നിവയിലടങ്ങിയ പോഷകങ്ങള്‍ ഹൃദയം, കണ്ണുകള്‍, ചര്‍മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചുളിവുകള്‍ തടയുന്നതിനു സഹായിക്കും. വിറ്റമിന്‍ ഇ തലച്ചോറിലെ കോശങ്ങള്‍ക്കു ഗുണകരമാണ്.
വിറ്റമിനുകള്‍ ധാരാളമടങ്ങിയ കാരറ്റ് നിത്യേന ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ഓര്‍മശക്തി വര്‍ധിക്കും. കാഴ്ചശക്തിയും ചര്‍മത്തിന്റെ തിളക്കവും മെച്ചപ്പെടുത്താനും സഹായിക്കും.
ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനു ഗുണകരമാണ്. ചര്‍മത്തില്‍ പ്രായത്തിന്റെ അടയാളങ്ങള്‍ ബയോട്ടിന്‍, ബി കോംപ്ലക്‌സ് വിറ്റമിന്‍ എന്നിവയടങ്ങിയിട്ടുള്ള സിങ്ക് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. ചര്‍മത്തിലടങ്ങിയിട്ടുള്ള കൊളാജനു ഗുണം ചെയ്യുന്നതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തും. മുടിയുടെ ആരോഗ്യത്തിനും ഉത്തമം. ചര്‍മത്തിലെ അമിത എണ്ണമയം അടിയുന്നതു തടയാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും സഹായിക്കും. കക്കയിറച്ചി, ഏത്തപ്പഴം, മുട്ട, സൂര്യകാന്തി എണ്ണ തുടങ്ങിയവയില്‍ സിങ്ക് ധാരാളമടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെയും ആരോഗ്യത്തിനു നല്ലതാണ്.
കശുവണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവയില്‍ വിറ്റമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നതു ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനു സഹായിക്കും. ചര്‍മത്തിനു തിളക്കവും ആരോഗ്യവും നല്‍കാനും ഇവ സഹായിക്കും.
തക്കാളിയിലടങ്ങിയ ലൈകോപിന്‍ എന്ന ആന്റി ഓക്‌സിഡന്റ് കോശങ്ങള്‍ നിര്‍ജീവമാകുന്നതു തടയും. ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തും. ഓര്‍മ നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാനും സഹായകമാണ്.
ഓറഞ്ച്, പപ്പായ, ബ്രോക്‌ലി തുടങ്ങിയവ വിറ്റമിന്‍ സി കൊണ്ടു സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ശക്തി കൂട്ടുന്നതിനൊപ്പം ചര്‍മത്തിന്റെ സൗന്ദര്യത്തിനും ഉത്തമം.സോയാബീന്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കുന്നതിനു സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തും. ഇവ നഖങ്ങളുടെ ആരോഗ്യത്തിനും ഉത്തമം. ചര്‍മത്തിലെ ചുളിവുകള്‍ വീഴുന്നതും തടയും.
https://www.facebook.com/Malayalivartha