ആരോഗ്യകരമായ ജീവിതശൈലിക്ക്

ആരോഗ്യകരമായ ജീവിതശൈലിക്കായി വ്യായാമം പതിവായി ചെയ്യുക. ഒരു ദിവസം കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും കായികാധ്വാനത്തില്‍ ഏര്‍പ്പെടുക.
ദിവസേനയുള്ള കായികാധ്വാനം നിങ്ങളുടെ ശരീരഭാരം ശരിയായി നിലനിര്‍ത്തുകയും നിങ്ങള്‍ക്കു ശാരീരികമായും ഹൃദയസംബന്ധമായുമുള്ള പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യും.
അമിതാഹാരം ഒഴിവാക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ മാനസിക സമ്മര്‍ദം ഒഴിവാക്കുക. മാനസിക സമ്മര്‍ദം ഉള്ള ഒരു വ്യക്തി ഭക്ഷണം അമിതമായോ തീരെ കുറവായോ കഴിക്കാനുള്ള സാധ്യത കാണിക്കാറുണ്ട്.
സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കണം
നാരടങ്ങിയ പച്ചക്കറികളും ഭക്ഷണപദാര്‍ഥങ്ങളും ധാരാളം ഉപയോഗിക്കുന്നതു ശീലമാക്കുക.
https://www.facebook.com/Malayalivartha