സുഖമായി ഉറങ്ങാന്‍...

ഉറക്കകുറവ് ഇന്നു പലരിലും ഗുരുതര പ്രശ്‌നമായിരിക്കുന്നു. ഉറക്കം ലഭിക്കാന്‍ ചിലപ്പോഴെങ്കിലും ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരുമുണ്ട്. ഉറക്കമില്ലായ്മയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. ഒരു കാര്യം പ്രത്യേകം ശ്ര്ദ്ധിക്കേണ്ടത് എപ്പോഴും മരുന്നു കഴിച്ച് ഉറങ്ങുന്നത് വളരെയധികം അപകടമുണ്ടായേക്കും. പ്രകൃതിയാലുള്ള ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ സുഖമായി ഉറങ്ങാം.
ധാരാളം പഴങ്ങള്‍ കഴിക്കുക. പഴങ്ങളില്‍ കൂടുതല്‍ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇതു മസിലുകള്‍ക്ക് അയവു നല്‍കുന്നതിന് സഹായിക്കുന്നു. പഴങ്ങളിലുള്ള വിറ്റാമിന്‍ ബി 6 ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
ദിവസവും രാവിലെ ചെറി ജൂസ് കഴിക്കുക. ചെറിയില്‍ അടങ്ങിയിരിക്കുന്ന മെലാറ്റോണിന്‍ എന്ന പദാര്‍ഥം ശരിയായ ഉറക്കം ലഭിക്കുന്നതിനും ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നതിനും സഹായിക്കുന്നു. ചെറിയില്‍ മുന്തിരിയിലും മെലാറ്റോണിനുമുണ്ട്.
ബദാമില്‍ ധാരാളം മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നു. ഇതു ശരിയായ ഉറക്കം ലഭിക്കുന്നതിനും ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും മസിലുകള്‍ക്ക് അയവ് ലഭിക്കുന്നതിനും സഹായിക്കുന്നു.
ഇതുകൂടാതെ ബദാമില്‍ നിന്നും ലഭിക്കുന്ന പ്രോട്ടീന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
മധുരക്കിഴങ്ങില്‍ ധാരാളമായുള്ള പൊട്ടാസ്യവും മറ്റു ഘടകങ്ങളും ശരിയായ ഉറക്കം ലഭിക്കുന്നതിനു സഹായിക്കുന്നു. ദിവസവും ഒന്ന് എന്നരീതിയില്‍ മധുരക്കിഴങ്ങ് കഴിക്കുന്നതു ശരിയായ ഉറക്കത്തിനും ശരീരാരോഗ്യത്തിനും ഉത്തമമാണ്.
ഉറങ്ങാന്‍ പോകുന്നതിനുമുന്‍പു ചെറു ചൂടോടെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് ഉത്തമമാണ്. പാല് രൂപത്തില്‍ തന്നെ കുടിക്കണമെന്നില്ല. ഓട്‌സിനോട് ചേര്‍ത്തോ, ധാന്യ ആഹാരത്തോട് ചേര്‍ത്തോ ഉപയോഗിക്കാവുന്നതാണ്. പാലില്‍ ധാരാളം കാല്‍സ്യവും മിനെറെല്‍സും അടങ്ങിയിരിക്കുന്നു ഇത് നിങ്ങളുടെ ശരീരത്തിനും മനസിനും ഉന്‍മേഷവും റിലാക്‌സേഷനും ലഭിക്കുന്നതിനും സഹായിക്കുന്നു
തേനില്‍ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നതോടൊപ്പം ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു അതിനാല്‍ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്
ചേക്കലേറ്റ് കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കുന്നു എന്ന് നേരത്തെതന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൂടാതെ മനസിനും ശരീരത്തിനും ഉന്‍മേഷം ലഭിക്കുന്നതിനും അതുവഴി ശരിയായ ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha