വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍

വേനല്‍ക്കാലത്ത് ശരീത്തിലെ ജലാംശം മുഴുവനും വിയര്‍പ്പായും മൂത്രമായും നഷ്ടപ്പെടുന്നു. അതിനാല്‍ ഈ കാലയളവില്‍ ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് പെട്ടെന്ന് ക്ഷീണിക്കുക, ഉറക്കം നഷ്ടപെടുക തുടങ്ങി പല പ്രശങ്ങളും കൂടി ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഈ കാലയളവില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഇതുകൂടാതെ ആരോഗ്യപ്രധമായ ഭക്ഷണ പദാര്‍ത്ഥങ്ങളും കഴിക്കേണ്ടതാണ്. ചൂടുകാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ കാരണം ഈ കാലയളവില്‍ ശുദ്ധമായ വെള്ളം കുടിച്ചില്ലെങ്കില്‍ ജലജന്യരോഗങ്ങള്‍ പകരാന്‍ ഇടയാകും. വേനല്‍ക്കാലത്ത് തീര്‍ച്ചയായും ഒഴിവാക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം...
മസാല ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ആഹാര സാധങ്ങള്‍ക്ക് രുചി നല്‍കുന്നത് മസാലകളാണ് എന്നാല്‍ ചൂടുകാലത്ത് അവ ഒഴിവാക്കുന്നതാകും ഉത്തമം. കാരണം എരുവു കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരം ചൂടാകുന്നതിന് ഇടയാക്കും. വേനല്‍ കാലത്ത് പൊതുവേ ശരീരം ചൂടായിരിക്കും ഇതു കൂടാതെ ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് കൂടുന്നതിനും ഇടയാക്കും
വേനല്‍ക്കാലത്ത് നോണ്‍വെജ് ഒഴിവാക്കുന്നതാകും നല്ലത്. അതായത് ഇറച്ചി, മീന്‍ വിഭവങ്ങള്‍, തന്തൂരി വിഭവങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഇതു കഴിക്കുമ്പോള്‍ വളരെ കൂടുതലായി വിയര്‍ക്കാറുണ്ട്. കൂടാതെ ഇത്തരം ഭക്ഷണം എളുപ്പം ദഹിക്കുകയുമില്ല. ഇത് അതിസാരത്തിലേയ്ക്ക് നയിക്കും. എണ്ണ കൂടുതലടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അതായത് വറുത്ത ഇറച്ചി, മീന്‍ വിഭവങ്ങള്‍ ബര്‍ഗര്‍ തുടങ്ങിയവ പാടേ ഉപേക്ഷിക്കുക.
ശരീരത്തിന് ചൂടുകൂട്ടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കാപ്പികുരുവില്‍ അടങ്ങിയിരിക്കുന്ന കഫീനും, ചായയിലും കാപ്പിയിലും ചേര്‍ക്കുന്ന പഞ്ചസാരയും ശരീരത്തിലെ ജലാംശം കുറയാന്‍ ഇടയാക്കുന്നു, ചൂടുകാലത്ത് പ്രത്യേകിച്ചും. അതിനാല്‍ ചായയും കാപ്പിയും ഒഴിവാക്കുന്നതാകും നല്ലത്.
വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട പ്രധാന വസ്തു ആഹാരത്തില്‍ ചേര്‍ക്കുന്ന സോസാണ്. സോസില്‍ 350 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. അതു നിങ്ങളെ ക്ഷീണിതനും മടിയനുമാക്കുന്നു. ഇതുകൂടാതെ സോസില്‍ ധാരാളം ഉപ്പും മോണോ സോഡിയം ഗ്ലൂട്ടമേറ്റും അടങ്ങിയിരിക്കുന്നു. ഇതു ചൂടുകാലത്ത് കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്.
പ്രധാനമായും ഈ കാലയളവില്‍ ജങ്ക് ഫുഡ് ഒഴിവാക്കുക. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ പോഷകമൂല്യം കുറവാണ് ഇതുകൂടാതെ ഈ കാലയളവുകളില്‍ പുറത്തുനിന്ന് ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും വെള്ളവും പാടേ ഒഴിവാക്കുക. വീടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേനല്‍ക്കാലത്തെ രോഗങ്ങളില്‍ നിന്നും ചൂടുമൂലം ഉണ്ടാകുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha