തണ്ണിമത്തന്റെ നിറം ചുവപ്പിക്കാന്‍ രാസപദാര്‍ത്ഥം കുത്തിവയ്ക്കുന്നു; ഇത് അര്‍ബുദമുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തണ്ണിമത്തന്റെ മാംസളഭാഗം ചുവപ്പാക്കാന്‍ എറിത്രോസിന്‍ ബി എന്ന രാസപദാര്‍ഥം കുത്തിവെക്കുന്നതായി റിപ്പോര്‍ട്ട്. തണ്ണിമത്തന് കൂടുതല്‍ ചുവപ്പും രുചിയും കിട്ടാന്‍ എറിത്രോസിന്‍ ബി എന്ന രാസവസ്തു ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.സിറാബുദീന്‍ പറഞ്ഞു. ഇത് കാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണെന്നും അദ്ദേഹം മുന്നറിയിപ്പുനല്കി.
സംസ്ഥാനത്ത് ചൂട് കൂടുന്നതോടെ ആശ്വാസത്തിനായി തണ്ണിമത്തന്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തണ്ണിമത്തന് കേരളത്തില്‍ വന്‍ വിപണിയാണ്. വിലക്കുറവാണ് മറ്റൊരാകര്‍ഷണം.
നിറത്തിനും രുചിക്കുമായി ചിലയിനം മിഠായികളിലും കേക്ക് ഡെക്കറേറ്റിങ് ജെല്ലിലും എറിത്രോസിന്‍ ബി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലടക്കം പല രാജ്യങ്ങളിലും എറിത്രോസിന്‍ ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. ഉയര്‍ന്ന അളവില്‍ എറിത്രോസിന്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നതായി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha