പ്രമേഹക്കാര്‍ക്ക് നെല്ലിക്കാ ജ്യൂസ്

പ്രമേഹത്തിനു പ്രതിവിധിയായി പച്ചക്കറി ജ്യൂസുകള്‍. രക്തത്തില്‍ പഞ്ചസാരയുടെ അളവുകൂടുന്നതു പേടിച്ച് ഇഷ്ടം ഒതുക്കിപ്പിടിക്കുന്ന പ്രമേഹരോഗികള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്നതാണു പച്ചക്കറി ജ്യൂസുകള്‍. നെല്ലിക്കാ ജ്യൂസാണു പ്രമേഹം തടയാന്‍ ഏറ്റവും നല്ലത്. മല്ലിയില, പൊതിന, ഇഞ്ചി, പച്ചമുളക് എന്നിവയാണു നെല്ലിക്കയ്‌ക്കൊപ്പം ചേര്‍ക്കുന്നത്. ബീറ്റ്‌റൂട്ട്, കാരറ്റ്, കക്കിരി, കൈപ്പയ്ക്ക, കുമ്പളം എന്നിവയുടെ ജ്യൂസും നല്ലതാണ്. അതിരാവിലെ നഗരത്തില്‍ നടക്കാന്‍ ഇറങ്ങുന്നവര്‍ ദിവസേന ഒരു ഗ്ലാസ് കുമ്പളങ്ങാ ജ്യൂസ് കൂടി അകത്താക്കിയാല്‍ കുടവയര്‍ വേഗം കുറയും.
മധുരം ചേര്‍ത്താല്‍ ഗുണത്തെക്കാളേറെ ദോഷമുണ്ടാകുമെന്നതിനാല്‍ ഇവയില്‍ ഉപ്പുചേര്‍ക്കുന്നതാണു നല്ലത്. ജീവകം സി കൊണ്ടു സമ്പുഷ്ടമായ നെല്ലിക്കാ ജ്യൂസ് തളര്‍ന്ന ശരീരപ്രകൃതിയുള്ള, രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെ കുറഞ്ഞവര്‍ക്ക് ഉത്തമ പാനീയമാണ്. സ്ഥിരമായി ജലദോഷം ഉണ്ടാകുന്ന അവസ്ഥയും നെല്ലിക്കാ സത്തു കുടിക്കുന്നതു വഴി മാറ്റിയെടുക്കാം. ഇങ്ങനെ ഓരോ ഫലത്തിനും പച്ചക്കറിക്കും വിവിധങ്ങളായ ഗുണങ്ങളാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha