മുടികൊഴിച്ചിലിനു പരിഹാരം

മാനസിക സമ്മര്‍ദം, ചില തരം അസുഖങ്ങള്‍, ചില മരുന്നുകള്‍, പോഷകങ്ങളുടെ അഭാവം, അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത്, രാസവസ്തുക്കളടങ്ങിയ ട്രീറ്റ്‌മെന്റ് എന്നിവ മുടിയുടെ ആരോഗ്യത്തെ തകരാറിലാക്കും. ഈ പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തിയാല്‍ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനാവും.
ശിരോചര്‍മം എപ്പോഴും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. ശിരോചര്‍മം വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ കഴിയൂ. മുടിയുടെ സ്വഭാവത്തിനു ചേരുന്ന ഷാംപൂ ഉപയോഗിക്കുക. ആഴ്ചയില്‍ രണ്ട് തവണ മൈല്‍ഡ് ഷാംപൂ ഉപയോഗിച്ചു മുടി വൃത്തിയാക്കിയ ശേഷം കണ്ടീഷണര്‍ ഉപയോഗിച്ചു മുടി കഴുകണം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക. ശരീരത്തില്‍ ഇരുമ്പിന്റെ അഭാവം മുടി കൊഴിച്ചിലിന് ഇടയാക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നതു മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. ചീര ഉള്‍പ്പെടെയുള്ള ഇലക്കറികളില്‍ അയണ്‍ അടങ്ങിയിട്ടുണ്ട്. സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മുടി കൊഴിച്ചില്‍ അകറ്റാനും മുടി നരയ്ക്കുന്നതു തടയാനും സഹായിക്കും. തവിട് നീക്കാത്ത ധാന്യം, കക്കയിറച്ചി എന്നിവയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ ബിയുടെ അപര്യാപ്തത താരന്‍, മുടികൊഴിച്ചില്‍ ഇവയ്ക്കു കാരണമാകും. തവിട് നീക്കാത്ത ധാന്യത്തില്‍ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി ഹെയര്‍ ഫോളിക്കിളിലേക്കുള്ള രക്ത ചംക്രമണത്തെ ത്വരിതപ്പെടുത്തും. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. വൈറ്റമിന്‍ ഇ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. തവിട് നീക്കാത്ത ധാന്യങ്ങള്‍, മുട്ട, വെജിറ്റബിള്‍ ഓയില്‍ ഇവയില്‍ വൈറ്റമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട്. കോപ്പറിന്റെ അപര്യാപ്തത മൂലവും മുടികൊഴിച്ചില്‍ ഉണ്ടാവാം. കശുവണ്ടിപ്പരിപ്പ്, പാല്‍, ബീന്‍സ് എന്നിവയില്‍ കോപ്പര്‍ അടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha