ഹൃദയത്തിന്റെയും രക്തകുഴലുകളുടെയും ആരോഗ്യത്തിന് മാതളം അത്യുത്തമം

രക്തസമ്മര്‍ദ്ദം, ഉദരരോഗങ്ങള്‍, ഫ്‌ളൂ, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കു പ്രതിവിധിയും പല്ലിന്റെ ആരോഗ്യത്തിന് നല്ലതുമാണ്. കട്ടിയുള്ള പുറംതൊലിക്കുമുണ്ട് ഔഷധഗുണം. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യത്തിനു പുറംതൊലി നല്ലതാണ്. കട്ടിയുള്ള പുറം തൊലിക്കുള്ളില്‍ കുരുവിനെ പൊതിഞ്ഞിരിക്കുന്ന വെളുത്ത കനം കുറഞ്ഞ തൊലി വയറിളക്കം, വായ്പ്പുണ്ണ്, അള്‍സര്‍ എന്നിവയെ ശമിപ്പിക്കും. പഴം തലച്ചോറിന്റെ കഴിവ് വര്‍ധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും കുടലില്‍ നിന്നു വിരകളെ പുറത്താക്കുകയും ചെയ്യും.
റെഡ് വൈന്‍, മുന്തിരിച്ചാറ്, ഗ്രീന്‍ ടീ എന്നിവയിലുള്ളതിനേക്കാള്‍ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ഇതിലുണ്ടത്രേ. പഴച്ചാറിലുള്ളത് പ്രകൃതിദത്ത പഞ്ചസാരയായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. അമേരിക്കയിലും ബ്രിട്ടനിലും നടത്തിയ പഠനങ്ങളില്‍ മാതളനാരകം പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തൊലിയും പഴച്ചാറും മുഖത്തെ പാടുകളും ചുളിവുകളും അകറ്റുന്നു. രക്തചംക്രമണം സുഗമമാക്കുന്നതിനാല്‍ വിളര്‍ച്ച, ക്ഷീണം, മുടികൊഴിച്ചില്‍ എന്നിവ തടയാനും നന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha