ആരോഗ്യം നല്‍കും അഞ്ച് നിറങ്ങള്‍

പച്ച- പച്ചനിറത്തിലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ ഇരുമ്പ്, നാരുകള്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഇവ ഉത്തമമാണ്. മുരിങ്ങയില, കറിവേപ്പില, വെള്ളരി, വെണ്ടയ്ക്ക തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
മഞ്ഞ- ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ, സി എന്നിവയും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഈ പഴങ്ങളും പച്ചക്കറികളും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. നാരങ്ങ, ഓറഞ്ച്, കാരറ്റ്, മത്തങ്ങ, ചോളം, കിഴങ്ങ് തുടങ്ങിയവ ധാരാളം കഴിക്കുക.
വെള്ള- വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ ദഹന വ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. വെളുത്തുള്ളി, ഉള്ളി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു ഭാവിയില്‍ പ്രമേഹം തടയും. കോളിഫ്‌ളവര്‍, റാഡിഷ്, വെളുത്തുള്ളി, ഉള്ളി എന്നിവ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തണം.
ചുവപ്പ് -ധാരാളം പോഷകങ്ങളടങ്ങിയതാണ് ചുവപ്പ് നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും. ഇവയിലടങ്ങിയിട്ടുള്ള ലൈകോപിന്‍ കാന്‍സറിനെ ചെറുക്കാനും സഹായിക്കും. തക്കാളി, തണ്ണിമത്തന്‍, ചുവന്ന മുളക്, മാതളനാരകം, ആപ്പിള്‍ എന്നിവ ധാരാളം കഴിക്കുക.
ബ്‌ളൂ, പര്‍പ്പിള്‍ ധാരാളം പോഷകങ്ങളടങ്ങിയതാണു നീല, പര്‍പ്പിള്‍ നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പര്‍പ്പിള്‍ നിറത്തിലുള്ള കാബേജ്, ഞാവല്‍പ്പഴം, ബീറ്റ്‌റൂട്ട് ഇവ ഈ വിഭാഗത്തിലുള്ളതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha