സ്ഥിരം ഷാംപൂ ഉപയോഗിക്കുമ്പോള്‍

സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നവരില്‍ മുടി കേടാകാന്‍ ഇടയുണ്ട്. ഇത്തരക്കാരില്‍ മുടി വല്ലാതെ വരളുകയും പൊട്ടലുണ്ടാകുകയും ചെയ്യും. മുടിയുടെ വരള്‍ച്ച ഒഴിവാക്കി ഈര്‍പ്പം നിലനിര്‍ത്താനായി മോയ്‌സ്ചറൈസിങ് ട്രീറ്റ്‌മെന്റാണ് നല്‍കേണ്ടത്. മുടി പല ഭാഗങ്ങളായി തിരിച്ച ശേഷം തലയോട്ടിയില്‍ പുരളാതെ മോയ്‌സ്ചറൈസര്‍ പുരട്ടണം. വിരലുകളും ചീപ്പും ഉപയോഗിച്ച് ഇത് മുടിയിലാകമാനം പുരട്ടണം. അല്‍പസമയത്തിനു ശേഷം ഇതിനു മുകളിലേക്ക് മൊയ്‌സ്ചറൈസിങ് പായ്ക്ക് ഇടുക. മുടിയിലും തലയോട്ടിയിലും ആകമാനം മാസ്‌ക് ഇട്ട് പത്തുമിനിറ്റിനു ശേഷം മസാജ് ചെയ്ത് കഴുകണം. ചെറുതായി ആവി കൊള്ളിക്കുന്നതും നല്ലതാണ്. ട്രീറ്റ്‌മെന്റിനു ശേഷം ആഴ്ചയില്‍ രണ്ടു പ്രാവശ്യം സ്മൂത്തനിങ് ഷാംപൂവും മാസ്‌കും ഉപയോഗിക്കാന്‍ മറക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha