വീട്ടില്‍ വച്ചു തയ്യാറാക്കാം ചില സൗന്ദര്യവര്‍ധക കൂട്ടുകള്‍

മുഖത്തെ പാടുകള്‍ മാറാന്‍ എള്ള്, ശതകുപ്പ, കടുക്കാത്തോട്, ഉണക്കലരി എന്നിവ കാടിയിലരച്ച് പാല് ചേര്‍ത്തു മുഖത്തു പുരട്ടി കുറച്ചുനേരം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.
മുഖക്കുരുവിന് പേരയില, തഴുതാമയില, പച്ചമഞ്ഞള്‍, കരിംജീരകം എന്നിവ സമം എടുത്തു മോരിലരച്ച് മുഖത്തു പുരട്ടുക.
ഫെയര്‍നെസ്‌ക്രീം: ചെമ്പരത്തിപ്പൂവ്, കൂവപ്പൊടി, രക്തചന്ദനം, നറുനീണ്ടിക്കിഴങ്ങ് എന്നില തുല്യ അളവിലെടുത്തു മോരിലോ നെയ്യിലോ കലര്‍ത്തി പുരട്ടാം. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മോരിലും അല്ലാത്തവര്‍ നെയ്യിലും കലര്‍ത്തി തേയ്ക്കുന്നതാണ് ഉത്തമം. കണ്‍പീലി ഉണ്ടാകാന്‍ ചെമ്പരത്തിപ്പൂവിന്റെ ഇതളരച്ച് ആവണത്തെണ്ണ ചേര്‍ത്തു കിടക്കും മുമ്പു പിരികത്തിലും പീലിയിലും പുരട്ടുക.
കണ്‍മഷി നിത്യവും കണ്ണില്‍ അഞ്ജനമെഴുതുന്നത് കാഴ്ചശക്തിനിലനിര്‍ത്തുന്നതിനും സ്‌നിഗ്ധത നഷ്ടപ്പെടാതിരിക്കുന്നതിനും കണ്ണിന്റെ അഴകു നിലനിര്‍ത്തുവാനും നല്ലതാണ്.
അഞ്ജനം ഉണ്ടാക്കുന്ന വിധം
ഏഴുദിവസം തുടര്‍ച്ചയായി കഞ്ഞുണ്ണിനീര് ഒഴിച്ചു നിഴലിലുണ്ടാക്കിയ കോടിത്തുണി എടുത്തു തിരിയാക്കി നിലവിളക്കില്‍ നല്ലെണ്ണ ഒഴിച്ചു കത്തിക്കുക. കത്തുമ്പോള്‍ നിലവിളക്കില്‍ നിന്നും വരുന്ന കരി ശേഖരിക്കുന്നതിനായി നിലവിളക്കിനു മുകളില്‍ മണ്‍ചട്ടി കമിഴ്ത്തിവയ്ക്കുക. തുണി കത്തി തീര്‍ന്നശേഷം ചട്ടിയില്‍ നിന്നും കരി എടുത്തു നല്ലെണ്ണയിലോ ആവണക്കെണ്ണയിലോ ചേര്‍ത്ത് ഭസ്മമാക്കിയ അഞ്ജനക്കല്ലും ചേര്‍ത്തു ചാലിച്ചു കുപ്പിയിലാക്കിവച്ചു ദിവസവും കണ്ണിലെഴുതാം.
താരന്‍ മാറാന്‍ കശകശ പാലിലരച്ച് ഒരു മണിക്കൂര്‍ മുടിയില്‍ പുരട്ടി വച്ചു കഴുകിക്കളയുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha