Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും.... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്....  


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..

ഇനി പറക്കാം കാനഡയിലേക്ക്

01 OCTOBER 2016 01:30 PM IST
മലയാളി വാര്‍ത്ത

ജീവിക്കാൻ കാനഡ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് അടുത്തകാലങ്ങളിലായി ഉണ്ടായിട്ടുള്ളത് . നിയമങ്ങളില്‍ ഇളവ് നല്‍കി കാനഡ കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചതോടെ കഴിഞ്ഞവര്‍ഷം രാജ്യത്ത് താമസമാക്കിയ പുതിയ പൗരന്മാരുടെ എണ്ണം 320,000 കവിഞ്ഞു. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിരക്കിനേക്കാൾ വളരെ കൂടുതലാണ് ഇത്. 2015 ജൂലൈ മുതൽ 2016 ജൂലൈ വരെ കാനഡയിൽ സ്ഥിരതാമസം ലക്ഷ്യമാക്കിവന്നത് 320,932 പേരാണ്. ഇത് കഴിഞ്ഞ പ്രാവശ്യത്തേതിനെ അപേക്ഷിച്ചു മൂന്ന് ഇരട്ടിയാണ്. കുടിയേറ്റത്തിന് വളരെ അനുകൂല സാഹചര്യങ്ങളാണ് ഇപ്പോള്‍ കാനഡ ഒരുക്കുന്നത്.


പുതിയ ജനസംഖ്യ കണക്കെടുപ്പനുസരിച്ച് 2009-2010 ൽ 270,581 പേരാണ് കാനഡയിലേക്ക് കുടിയേറിയിരുന്നത്.

സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് അൽബേറിയ, സസ്കച്യുവാൻ ,മാനിട്ടോബ എന്നീ പ്രയറി പ്രവിശ്യകളിലേക്ക് കുടിയേറാനാണ് അധികം പേരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം27.9 ശതമാനം ആൾക്കാർ ഈ പ്രദേശങ്ങളിലേക്ക് കുടിയേറിയിരുന്നു. 57,384 പേർ കുടിയേറിയ ആൽബെർട്ട പുതിയകുടിയേറ്റക്കാർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ പ്രവിശ്യ എന്ന പേരിന് അർഹമായി. 17,238 പേർ മാനിട്ടോബയിലേക്കും 15,006 പേർ സസ്കച്യുവാനിലേക്കും കുടിയേറി. ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ളത് ഒന്റേരിയയിലാണ് 199,647 പേർ. മൊത്തം കുടിയേറ്റക്കാരുടെ 37.3 ശതമാനത്തോളം വരുമിത്. പുതിയതായി വരുന്നതിൽ പകുതിയോളം പേർ ഇപ്പോഴും തെരഞ്ഞെടുക്കുന്നത് ഒന്റേരിയായോ ക്യുബെക്കോ ആണ്.
2015-2016 ൽ 6 പ്രവിശ്യകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. മാനിട്ടോബ, സസ്കച്യുവാൻ ,ആൽബെർട്ട എന്നിവക്ക് പുറമെ ഈസ്റ്റേൺ കാനഡ, ന്യൂ ഫൗണ്ട് ലാൻഡ് ,ലാബ്രഡോർ (1406 ),നോവാസ്‌കോട്ട (5390 ) ന്യൂ ബ്രൂൺസ് വിക് (4435 ) എന്നിങ്ങനെയാണ് പുതിയ കണക്കുകൾ.
ബ്രിഷ് കൊളമ്പിയയിലേക്ക് 42832 പേർ കുടിയേറിയപ്പോൾ എഡ്വേർഡ് ഐലന്റിലേക്ക് 2008 പേരും യൂക്കോണ്,നോർത്ത് വെസ്റ്റ് പ്രവിശ്യകൾ ,നുനാവുഡ് എന്നിവിടങ്ങൾ 512 പേരും തെരഞ്ഞെടുത്തു.
രാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ പ്രോസസിങ് കാലാവധി കുറക്കുകയും വിദഗ്ധ തൊഴിലാളികള്‍ക്ക്എ ക്‌സ്പ്രസ്സ് എന്‍ട്രി സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കാനഡയിലേക്ക് സ്ഥിരമായി പോകാന്‍ ആഗ്രഹിക്കുന്നവരുടെ പ്രോസസിങ് 3 മുതൽ 5 മാസത്തിനുള്ളിൽ തീരും. അതുപോലെ എക്സ്പ്രസ്സ് എൻട്രി സംവിധാനം വരുന്നതിനു മുൻപുള്ള അപേക്ഷകളിലെ പ്രോസസിങ് കാലാവധിയും കുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എക്സ്പ്രസ്സ് എൻട്രി സംവിധാനം വന്നതിനു ശേഷം കാനഡയിൽ സ്ഥിരതാമസത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്.
പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം നിലവിൽ വന്നതും കുടിയേറ്റക്കാർക്ക് സഹായമായിട്ടുണ്ട്. 2016 ഇമ്മിഗ്രേഷൻ പ്ലാൻ അനുസരിച്ച് 48,000 കുടിയേറ്റക്കാരെ കാനഡ പ്രതീക്ഷിക്കുന്നുണ്ട് .കുടിയേറ്റത്തിനായി നല്‍കപ്പെട്ടിരുന്ന അപേക്ഷകളില്‍ തീര്‍പ്പാക്കിയതാണ് ഇതിനു കാരണമായത്. നടപടി ക്രമങ്ങളുടെ വേഗത കൂട്ടിയതും കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തു.
കാനഡ സർക്കാരിന്റെ ഉദാരനയം പ്രകടമായത് 2015 ൽ സിറിയൻ അഭയാർഥികളുടെ വരവോടെയാണ്. 30,862 അഭയാർത്ഥികളെയാണ് കാനഡ സ്വീകരിച്ചത്,ഇനിയും അപേക്ഷകൾ പ്രോസസ്സ് ചെയ്യാനുമുണ്ട്.


ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ ഗവണ്മെന്റ് എല്ലാ കുടിയേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. തൊഴിൽ വൈദഗ്ധ്യം ഉള്ളവരുടെ അഭാവവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അതുപോലെ വിവിധ സാസ്‌ക്കാരങ്ങളുടെ സമന്വയവും പുതിയ സർക്കാർ ലക്ഷ്യമിടുന്നു.
കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യാശ നൽകുന്ന തരത്തിലാണ് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ജോൺ മക്കല്ലം 2016 ഓഗസ്റ്റിൽ പറഞ്ഞത്.ഇമിഗ്രേഷൻ നടപടികളിൽ എത്രയും വേഗം തീർപ്പുകൽപ്പിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അറ്റോർണി ഡേവിഡ് കോഹെൻ പറഞ്ഞത് ഈ സർക്കാർ പ്രാരംഭ ദശ യിലാണെങ്കിലും കുടിയേറ്റനിയമത്തിൽ വളരെ ഉദാരമായ കാഴ്ച്ചപ്പാടാണ് എടുക്കുന്നത് എന്നാണ്. ലോകത്തിന്റെ ഏതുകോണിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ, കുടുംബങ്ങൾ, വിദ്യാർത്ഥികൾ,കാനഡയിൽ താമസമാക്കിയവരുടെ ബന്ധുക്കൾ, തുടങ്ങി എല്ലാവരെയും സ്വാഗതം ചെയ്യാൻ കാനഡ തയ്യാറാണ്. കാനഡയിൽ താമസമാക്കിയവർക്ക് എല്ലാ സൗകര്യങ്ങളും വാഗ്ദാനം നൽകുന്നുമുണ്ട് .രാജ്യത്തിനും അവിടെയുള്ളവർക്കും പ്രവാസികൾക്കും വേണ്ടി നിക്ഷേപിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും കനേഡിയൻ ഗവെർന്മെന്റ് തയ്യാറാണ്. കാനഡയിൽ റെസിഡൻസി വിസ ലഭിച്ചു കുടുംബമായി വരുന്നവർക്ക് പൗരന്മാർക്ക് തുല്യമായ അനേകം ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളടക്കം  (25 minutes ago)

വിജ്ഞാൻ രത്‌ന പുരസ്‌കാരം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറിന്  (37 minutes ago)

പിണറായി വിജയന് സലാലയിൽ വമ്പിച്ച വരവേൽപ്പ്  (52 minutes ago)

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു    (1 hour ago)

ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും  (1 hour ago)

സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ഭർത്താവ് മരിച്ചു....ഭാര്യയെ രക്ഷപ്പെടുത്തി  (1 hour ago)

പണത്തിന് വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു  (6 hours ago)

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (7 hours ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (7 hours ago)

പഠിക്കാത്തതിന് ശകാരിച്ച അമ്മയെ 14 കാരന്‍ കൊലപ്പെടുത്തി  (8 hours ago)

വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി  (8 hours ago)

അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്  (8 hours ago)

കോട്ടയത്ത് ട്രെയിനിടിച്ച് വയോധികന്‍ മരിച്ചു  (8 hours ago)

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലിസ്  (8 hours ago)

Malayali Vartha Recommends