Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും

വിയറ്റ്‌നാമിലെ പൂര്‍വ്വ സുകൃതികള്‍ക്ക് പുതിയ ലോകത്തിന്റെ പിതൃതര്‍പ്പണം: ഹോചിമിന്‍ സിറ്റി യുദ്ധസ്മാരകം

09 NOVEMBER 2017 04:17 PM IST
മലയാളി വാര്‍ത്ത

മൂന്നര പതിറ്റാണ്ട് യുദ്ധം നിഷ്ഠുര താണ്ഡവമാടിയ വിയറ്റ്‌നാമിലെ പൂര്‍വ്വ സുകൃതികള്‍ക്ക് പുതിയ ലോകത്തിന്റെ പിതൃതര്‍പ്പണമാണ് ഹോചിമിന്‍ സിറ്റി സ്മാരകം. യുദ്ധത്തില്‍ മരിച്ചും കെടുതികളൊഴിയാതെ മരിക്കാതെ മരിച്ചും ചെറുത്തുനില്‍പ്പിന്റെ ഇതിഹാസം രചിച്ച ജനതയുടെ ത്രസിപ്പിക്കുന്ന വിജയവും.

കാരിരുമ്പു കത്രികയില്‍ കുരുങ്ങിപ്പിടയുന്ന മനുഷ്യജീവനില്‍ തുടങ്ങി, സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് ഐക്യത്തിന്റെ കരങ്ങളാല്‍ പിടിച്ചെടുത്ത കൂറ്റന്‍ ടാങ്കുകളിലും ഹെലികോപ്റ്ററുകളിലുമെത്തുന്നു കാഴ്ചകള്‍. യുദ്ധമുഖത്ത് ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങള്‍, ജീവന്‍ പോയ ശരീരങ്ങള്‍ തൂക്കി നീങ്ങുന്ന സൈനികര്‍, അംഗഭംഗം വന്നവരുടെ നിലയ്ക്കാത്ത ദീനരോദനങ്ങള്‍, അവയവങ്ങള്‍ വികലമായി, മാംസപിണ്ഡം കണക്കെ പിറന്നുവീണ കുഞ്ഞുങ്ങളുടെ ശോകക്കാഴ്ചകള്‍!യുദ്ധസ്മാരക'ത്തിന്റെ തറയില്‍ നില്‍ക്കുമ്പോള്‍ കാല്‍ക്കീഴില്‍ രക്തം കിനിയുന്നുണ്ടോ, അത് പാദങ്ങളെ ഈറനാക്കുന്നുണ്ടോ എന്ന് ആരും സംശയിച്ചുപോകും. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒരു നാടിന്റെ അടങ്ങാത്ത അഭിവാഞ്ഛയും സ്വന്തം ജീവനെ, കൈവെള്ളയിലെടുത്ത പുല്‍നാമ്പുപോലെ ഊതിപ്പറത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും നേര്‍ക്കാഴ്ചകള്‍. ആബാലവൃദ്ധം ആയിരങ്ങളാണ് ഒരോ ദിനത്തിലും ഈ ബലികുടീരത്തില്‍ മിഴിനീരിനാല്‍ ഉദകാഞ്ജലിയര്‍പ്പിക്കുന്നത്.

ഇടയില്‍ ഒരു തേങ്ങല്‍ പോലെ, ലോക മനഃസാക്ഷിയുടെ ഉള്ളുലച്ച ആ ചിത്രം. 'കിം ഫുക്' എന്ന ചെറുബാലിക ഓടിവരുന്നു. തോക്കും ബോംബും ടാങ്കുകളും രാക്ഷസീയാക്രോശത്താല്‍ പിന്നാലെ പാഞ്ഞുവരുന്ന യുദ്ധഭൂമിയിലൂടെ, നീട്ടിയ പിഞ്ചുകൈകളുമായി നിലവിളിച്ചോടിയണയുന്നു കിം ഫുക്. ഒപ്പമുള്ള കുട്ടികളുടെ മുഖങ്ങളിലും അരക്ഷിതത്വത്തിന്റെയും നിസ്സഹായതയുടെയും കരളലിയിക്കുന്ന ഭാവങ്ങള്‍ 'നിക് ഉട്ട്' എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വിശ്വവിഖ്യാതമായ ചിത്രത്തിനരികില്‍ വിദേശ സഞ്ചാരികളടക്കമുള്ളവര്‍ സ്തബ്ദരായി നില്‍ക്കും.

കിം ഫുക്മാര്‍ പതിനായിരങ്ങളും ലക്ഷങ്ങളും കവിയുന്നു. യുദ്ധത്തിന്റെ ഭീകര കരങ്ങളില്‍ ജീവന്‍ ഹോമിക്കപ്പെട്ടവര്‍, ഏകദേശ കണക്കുപ്രകാരം നമ്മള്‍ മലയാളികളുടെ ആകെ ജനസംഖ്യയുടെ പത്തിലൊന്നോളം വരുമെന്ന് കണക്കാക്കുന്നു. മുപ്പത് ലക്ഷത്തോളം! അരനൂറ്റാണ്ട് അടുക്കാറാകുന്നതിനിടയില്‍ യുദ്ധാനന്തര യാതനകളില്‍ ജീവച്ഛവങ്ങളായി നരകിച്ച എത്രയോ അനേകര്‍.

യുദ്ധസ്മാരകത്തിനപ്പുറം പുറത്ത് വിടര്‍ത്തിനീട്ടുന്ന കൈകളില്‍ ഇന്ന് കിം ഫുകിന്റെ കൈകളിലെ നനവല്ല, പേടിച്ചരണ്ട മിഴികളുമില്ല! അവിശ്വസനീയമാംവിധം പരിവര്‍ത്തനം ചെയ്യപ്പെട്ട വിയറ്റ്‌നാമിന്റെ പുതിയ മുഖം. വിശാലമായ 'ഹോചിമിന്‍ ചത്വര'ത്തിന് മദ്ധ്യത്തില്‍, തുള്ളിത്തെറിക്കുന്ന ജലധാരകള്‍ക്കിടയില്‍ ആഹ്ലാദച്ചിറകുകള്‍ പോലെ കൈകള്‍ വിടര്‍ത്തി, സ്വയം മറന്ന് ആസ്വദിക്കുന്ന വിയറ്റ്‌നാം യുവതി. തകര്‍ന്നു തരിപ്പണമായ നാടിനെ ചാമ്പല്‍ക്കൂനയില്‍ നിന്ന് മോചനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്പ്പിന്റെയും തേരോട്ടത്തിന്, പുരോഗാമിയായ ഹോചിമിന്റെ, അഭിവാദ്യം ചെയ്യുന്ന പൂര്‍ണപ്രതിമ അഭിമുഖമായി നില്‍ക്കുന്നു. പിന്നില്‍ ആസ്ഥാന മന്ദിരമായ 'പീപ്പിള്‍സ് കമ്മിറ്റി'യുടെ നെറുകയില്‍ നക്ഷത്രാങ്കിത രക്തപതാക പാറുന്നു. മുന്നില്‍ സൈഗോണ്‍ നദിയില്‍ വെയില്‍ ചായുന്നു. ഹോചിമിന്‍ പ്രതിമയ്ക്കു മുന്നില്‍ നൃത്തമാടുന്നവരുണ്ട്. ബന്ധുമിത്രാദികള്‌ക്കൊപ്പം സെല്‍ഫിയെടുക്കുന്നവരുണ്ട്. ആയിരക്കണക്കായ വിദേശസഞ്ചാരികളുടെ പ്രധാന ആകര്‍ഷണവും ചത്വരമാണ്.

വിയറ്റ്‌നാമിന്റെ തലസ്ഥാനം 'ഹാനോയ്' ആണ്. ചരിത്രമുറങ്ങാത്ത പൈതൃകനഗരം.തുലാവര്‍ഷം കോരിച്ചൊരിയുന്നപോലെ ബോംബുകള്‍ പെയ്യുന്നതിനിടയിലൂടെ, കിംഫുക് ഭയാര്‍ത്തയായി ഓടിയ ചുടലപ്പറമ്പില്‍ നിന്ന് ആകാശത്തോളമുയര്‍ന്ന വന്‍ നഗരമായി വളര്‍ന്ന വിയറ്റ്‌നാമിന്റെ നഖചിത്രം ഇവിടെ നിന്നു ലഭിക്കും.

തെക്കു വടക്ക് പ്രവിശ്യകളായിരുന്ന വിയറ്റ്‌നാമില്‍ കേവലം കുടുംബകലഹത്തിന് സമാനമായ തര്‍ക്കവും വഴക്കുമാണ് സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകളിലൂടെ അന്താരാഷ്ട്ര യുദ്ധമാക്കി വളര്‍ത്തിയത്. 1940-ല്‍ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിന്റെ യുദ്ധകാണ്ഡം പിന്നിട്ട് 1975-ല്‍ വിജയതീരമണയുമ്പോള്‍ ലോകത്തെ തന്നെ പേരെടുത്ത ദരിദ്രരാജ്യമായാണ് 'ഐക്യ വിയറ്റ് റിപ്പബ്ലിക്' പിറവിയെടുത്തത്. കമ്യൂണിസ്റ്റ് ഭരണത്തെ ഉന്‍മൂലനം ചെയ്യാനൊരുമ്പെട്ട അമേരിക്കയുടെയും സഖ്യശക്തികളുടെയും ഒറ്റപ്പെടുത്തലുകളും ഉപരോധങ്ങളും അതിജീവിച്ച് ജനത ഏറെ മുന്നോട്ട് വന്നിരിക്കുന്നു.

1986-ല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ഉദാരവത്കരണവും വഴി വിയറ്റ്‌നാം ഇന്ന് 47-ാമത്തെ സാമ്പത്തിക ശക്തിയായാണ് അറിയപ്പെടുന്നത്. ലോകത്തെ തന്നെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണിതും.ടൂറിസം രാജ്യത്തിന്റ പ്രധാന വരുമാന സ്രോതസ്സെന്ന് നഗരത്തിന്റെ മുക്കും മൂലയും പറഞ്ഞുതരും. വൃത്തിയും വെടിപ്പും മുഖമുദ്രയായ തെരുവുകള്‍. വന്‍ കെട്ടിടങ്ങള്‍ക്കിടയിലും ഹരിതാഭ കാത്തുവച്ച് വലിയ വൃക്ഷങ്ങളും പൂന്തോപ്പുകളും. മുഖത്ത് സദാസമയവും ഹൃദ്യമായ ചിരിയുമായി, ഭവ്യതയോടെ ശിരസ്സു താഴ്ത്തുന്ന സാംസ്‌കാരികത്തനിമയും. സ്‌റ്റേറ്റിന് അവകാശപ്പെട്ട ഭൂസ്വത്ത് പാട്ടവ്യവസ്ഥയിലാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. തുറന്ന ഉപഭോഗ സംസ്‌കാരത്തിന്റെ മറ്റെല്ലാ ആനുകൂല്യങ്ങളും ആകര്‍ഷണങ്ങളും വ്യക്തമാണ്. മുന്‍കാല മലയാള ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി ഇന്നും കാത്തുസൂക്ഷിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും തൊഴില്‍ വാണിജ്യ മേഖലകളിലും സ്ത്രീസാന്നിദ്ധ്യം തെളിഞ്ഞുകാണാം.

എന്നാല്‍ പഴമയും പുതുമയുമൊന്നും വിയറ്റ്‌നാമിന്റെ തലമുറകളെ വേര്‍തിരിക്കുന്നില്ല. ഓരോ വിയറ്റ്‌നാം മക്കള്‍ക്കും യുദ്ധസ്മാരകവും ഹോചിമിന്‍ സ്‌ക്വയറും ജീവിതത്തിന്റെ പവിത്രമായ തീര്‍ത്ഥാടനമാണ്. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി, മനോഹരമായ ആത്മാഭിമാനത്തിന്റെ ഭൂപടം കീറിപ്പറിഞ്ഞ് വികൃതമാകാതിരിക്കാന്‍ വേണ്ടി, ഹോമാഗ്‌നിയില്‍ വെണ്ണീറായ പൂര്‍വ്വികരുടെ ഇരമ്പുന്ന ഓര്‍മകളിലേക്കുള്ള തീര്‍ത്ഥാടനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...  (18 minutes ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല: രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍  (41 minutes ago)

കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി  (46 minutes ago)

ആദ്യ വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്ന് യുവനടിയുടെ മൊഴി  (54 minutes ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (3 hours ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (4 hours ago)

തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ.  (4 hours ago)

രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകം; അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍, തെളിവെടുപ്പ് ഉടൻ  (4 hours ago)

വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്...  (4 hours ago)

മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

നടിയെ അതിക്രമിച്ച കേസ്; വിധി വരാനിരിക്കെ കൂടുതല്‍ മൊഴികൾ പുറത്ത്  (4 hours ago)

രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങുകയായിരുന്നു  (4 hours ago)

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ രമേശ് ചെന്നിത്തല  (4 hours ago)

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (5 hours ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (5 hours ago)

Malayali Vartha Recommends