Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

ഇത് അപൂർവങ്ങളിൽ അപൂർവമായ ക്ലിക്ക്; ഒളിഞ്ഞിരിക്കാൻ വിരുതനായ കൊമ്പൻ മൂങ്ങയുടെ ചിത്രമെടുത്ത് ശ്രീജിത്ത് പിള്ള

14 JANUARY 2020 05:09 PM IST
മലയാളി വാര്‍ത്ത

പച്ചപ്പും ഹരിതാഭയും നിറഞ്ഞ അതിസുന്ദര നാടാണ് ഭാരതം. അതീവ മൂല്യമുള്ള നിരവധി വൃക്ഷലതാതികളുടെയും പക്ഷിമൃഗാതികളുടെയും കലവറ. ദൈവത്തിന്റെ സ്വന്തം നാടായ കേരളം മുതൽ സ്വർഗ്ഗ ഭൂമിയായ കാശ്മീർ വരെ നീണ്ടു നിവർന്നു കിടക്കുന്ന പുണ്യ ഭൂമി. നമുക്ക് അവകാശപ്പെടാൻ ഇല്ലാത്തതായി ഒന്നുമില്ല. പ്രകൃതിയുടെ അനവധി സമ്മാനങ്ങൾ നമുക്ക് സ്വന്തമായുണ്ട്. അത്തരമൊരു അത്ഭുത സമ്മാനത്തെ തേടിയിറങ്ങിയതായിരുന്നു യുവ ഫോട്ടോഗ്രാഫറായ ശ്രീജിത്ത് പിള്ള. പക്ഷികളെയും മൃഗങ്ങളെയും തന്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്ന ഒരു യുവ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഒളിച്ചിരിക്കാൻ മിടുക്കനായ എന്നാൽ കണ്ടുപിടിക്കാൻ ഒട്ടേറെ പ്രയാസമുള്ള കൊമ്പൻ മൂങ്ങയെ തേടിയിറങ്ങിയതായിരുന്നു ശ്രീജിത്ത്. ഒടുവിൽ ചെന്നെത്തിപ്പെട്ടത് തമിഴ്നാട്ടിലെ പ്രശസ്ത പക്ഷി സങ്കേതമായ കൂന്തന്‍കുളത്തും.

പക്ഷികളുടെ മാത്രം ഒരു വിസ്‌മയ പ്രപഞ്ചം തന്നെയാണ് ഈ സങ്കേതം. ഗ്രാമത്തിന്റേതായ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ ഒരു പക്ഷി സങ്കേതം. പ്രകൃതി സൗന്ദര്യം വേണ്ടുവോളം ഇവിടെയുണ്ട്. മനസ്സിനെ കുളിർപ്പിക്കുന്ന കാറ്റും അകമ്പടിയായി ഇടക്കിടക്കെത്തും. തടാകങ്ങളും തണ്ണീർ തടങ്ങളും നല്ല ശുദ്ധമായ ദാഹ ജലം സമ്മാനിക്കും. ശുദ്ധമായ വെള്ളത്തിന്റെ രുചി നാവിൽ നിറയും. പക്ഷെ ആരെയാണോ തേടിയിറങ്ങിയത് അവനെ മാത്രം കണ്ടുകിട്ടിയില്ല. കൊമ്പൻ മൂങ്ങയെന്ന പേരിൽ അറിയപ്പെടുന്ന ഈ ഇന്ത്യൻ ഈഗിൾ ആളൊരു വിരുതനാണ്. എവിടെയെങ്കിലും ഒളിച്ചിരുന്നാൽ പിന്നെ കണ്ടെത്താൻ പ്രയാസം. പ്രകൃതിയുടെ നിർമാതാവ് തന്നെ ഇവന് ശത്രുക്കളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള പ്രതിരോധ സംവിധാനം നൽകിയിട്ടുണ്ട്. കാരണം പരിസരവുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന വിധത്തിലാണ് ഇവയുടെ നിറവും രൂപവും. അതുകൊണ്ട് തന്നെ എളുപ്പത്തിൽ മറഞ്ഞിരിക്കാൻ ഇവക്ക് കഴിയും.

മുങ്ങയത്തേടി ശ്രീജിത്ത് പല ദൂരങ്ങൾ താണ്ടി. പാറക്കെട്ടുകൾ പലതും താണ്ടി. എങ്കിലും കൊമ്പൻ മൂങ്ങയെ മാത്രം കണ്ടില്ല. ഒടുവിൽ ക്ഷീണിച്ച് തളർന്ന് ഒരു മുൾച്ചെടിയുടെ താഴെ അൽപ്പനേരം ഇരുന്നു. ദൈവത്തിന്റെ ഇടപെടൽ എന്നുതന്നെ പറയാം. എങ്ങുനിന്നോ മൂങ്ങ പ്രത്യക്ഷപ്പെട്ടു. ഒരു പനയിൽ ഇരിക്കുകയായിരുന്നു അവൻ. അപ്പൊൾ തന്നെ ക്യാമറ തയ്യാറാക്കി പടമെടുത്തു. പിന്നീട് പാറ ഇടുക്കിൽ നിന്നും അവന്റെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു. ചുവന്ന കണ്ണുകള്‍, തലയില്‍ കൊഞ്ചുപോലുള്ള തൂവല്‍ ആകൃതി, ഗാംഭീര്യ ഭാവം, വെള്ളയും തവിട്ടും നിറത്തിൽ തൂവലുകൾ, ഒറ്റ നോട്ടത്തിൽ പനയുടെ തടി ആണെന്നെ തോന്നൂ, വിടർന്ന ചിറകുകളും, കൂർത്ത ചുണ്ടുകളും. ആളൊരു വല്യ പുള്ളിയാണെന്നു ഒറ്റ നോട്ടത്തിൽ അറിയാം. ശ്രീജിത്തിന്റെ പ്രതിഭ തെളിയുകയായിരുന്നു ഓരോ ചിത്രങ്ങളിലും. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.

കൊമ്പൻ മൂങ്ങ, റോക്ക് ഈഗിൾ, ബംഗാൾ ഈഗിൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കാണാൻ സാധിക്കുന്ന വലിയ കൊമ്പുള്ള ഇനം മൂങ്ങകളാണ് ഇവ . യുറേഷ്യൻ കഴുകൻ-മൂങ്ങയുടെ ഉപജാതിയായി ആണ് ഇവയെ പരിഗണിച്ചിരിക്കുന്നത് . മലയോര, പാറക്കെട്ടുകളുള്ള വനങ്ങളിൽ ആണ് സാദാരണയായി ഇവ കാണപ്പെടുന്നത്. ഏതായാലും വളരെ കഷ്ടപ്പാടുകൾ അതിജീവിച്ചാണെങ്കിലും കൊമ്പൻ മൂങ്ങയെ കണ്ടെത്തി ചിത്രമെടുക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ശ്രീജിത്ത് പിള്ള എന്ന ഫോട്ടോഗ്രാഫർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (5 minutes ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (6 minutes ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (7 minutes ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (12 minutes ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (24 minutes ago)

. പവന് 1280 രൂപയുടെ കുറവ്  (26 minutes ago)

വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇ  (1 hour ago)

എസ്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും....  (1 hour ago)

മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്ക്....  (1 hour ago)

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന  (1 hour ago)

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം...  (2 hours ago)

കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ..  (2 hours ago)

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഒരുമാസത്തെ അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ  (3 hours ago)

സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു.... സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (3 hours ago)

Malayali Vartha Recommends